ദേവസ്വം മന്ത്രി കടകംപള്ളിക്ക് ഇലക്ഷന്‍ കമ്മിഷന്റെ താക്കീത്: ദൈവത്തിന്റെ പേരു പറഞ്ഞ് പേടിപ്പിക്കരുത്
തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്.
ക്ഷേമ പെന്‍ഷനുകള്‍ വാങ്ങുന്നവര്‍ പിണറായി സര്‍ക്കാരിന് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്നും ഇക്കാര്യം പെന്‍ഷന്‍ വാങ്ങുന്നവരോട് വോട്ടര്‍മാര്‍ പറയണമെന്നുമായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ വിവാദ പ്രസ്താവന. ഇത് പറഞ്ഞതിനാണ് മന്ത്രിക്ക് കമ്മിഷന്‍ താക്കീത് നല്‍കിയത്.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും പ്രസ്താവനകളില്‍ ജാഗ്രത പാലിക്കണമെന്നും ചൂണ്ടിക്കാട്ടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കത്ത് നല്‍കി. ചീഫ് സെക്രട്ടറി മുഖേനെയാണ് കത്ത് നല്‍കിയത്. ദൈവത്തിന്റെ പേരില്‍ ഭയപ്പെടുത്തുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ദൈവനാമത്തില്‍ നീതിയുക്തമല്ലാത്ത സ്വാധീനം ചെലുത്തുന്നത് ജനപ്രാതിനിധ്യനിയമം സെക്ഷന്‍ 123 അനുസരിച്ച് കുറ്റകരമാണെന്നും കത്തില്‍ ടിക്കാറാം മീണ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."