HOME
DETAILS

റോഡ് വികസനം: എന്‍ജിനീയറുടേത് പ്രതികാര നടപടിയെന്ന്

  
backup
July 10 2018 | 21:07 PM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d%e0%b4%9c%e0%b4%bf%e0%b4%a8%e0%b5%80%e0%b4%af%e0%b4%b1%e0%b5%81

 

തിരുവമ്പാടി: റോഡ് വികസനത്തിന് സ്ഥലം വിട്ടു നല്‍കുന്നതിന് നിയമ പ്രകാരമുള്ള നഷ്ടപരിഹാരം അനുവദിക്കണമെന്ന ആവശ്യമുന്നയിക്കുന്നതിന്റെ സാഹചര്യത്തില്‍ മലയോര ഗ്രാമവികസന സമിതി ഭാരവാഹികളുടെ നേരെ തിരുവമ്പാടി പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രതികാര നടപടി സ്വീകരിക്കുന്നതായി മലയോര ഗ്രാമ വികസന സമിതി യോഗം ആരോപിച്ചു.
കഴിഞ്ഞയാഴ്ച ആനക്കാംപൊയില്‍ ഭാഗത്ത് താലൂക്ക് സര്‍വേയറുടെ നേതൃത്വത്തില്‍ നടന്ന സര്‍വേക്കിടെ ദേശീയ കര്‍ഷക അവാര്‍ഡ് ജേതാവ് ഡൊമിനിക്ക് മണ്ണുകുശുമ്പിലിന്റെ സ്ഥലത്തിന്റെ മതിലിന് അകത്തു കയറി കുറ്റിയടിക്കുകയുണ്ടായി.
ചുറ്റുമതിലിന് പുറത്ത് റോഡിന്റെ എട്ട് മീറ്റര്‍ വീതി നിര്‍ണയിച്ച് സ്ഥാപിച്ച സര്‍വേ കല്ല് കിടക്കുമ്പോഴാണ് ഇത്തരത്തില്‍ കൃഷിയിടത്തില്‍ കയറി കുറ്റിവച്ചത്. സ്ഥലം ഉടമക്ക് നോട്ടിസ് പോലും നല്‍കാതെ നടക്കുന്ന ഇത്തരം നടപടിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ജാമ്യം പോലും ലഭിക്കാന്‍ പ്രയാസമുള്ള വകുപ്പ് പ്രകാരം കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. സര്‍വേ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന താലൂക്ക് സര്‍വേയര്‍ക്കും ഈ വിഷയത്തില്‍ പരാതിയില്ലാത്ത സാഹചര്യത്തിലാണ് പി.ഡബ്ല്യു.ഡി എന്‍ജിനീയര്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നത് എന്ന് മലയോര ഗ്രാമവികസന സമിതി ആരോപിച്ചു. സര്‍വേ സംബന്ധമായ നടപടികളില്‍ ഒരു ബന്ധവുമില്ലാത്ത പി.ഡബ്ലു.ഡി എന്‍ജിനീയര്‍ പൊലിസില്‍ പരാതി നല്‍കിയതില്‍ ദുരൂഹത ഉണ്ടെന്ന് സമിതി ആരോപിച്ചു.
നിരവധി പേരുടെ ഭൂമിയില്‍ ഇത്തരത്തില്‍ സര്‍വേ കല്ലിനെ മറികടന്നാണ് കുറ്റിയടിക്കുന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ റോഡിന്റെ വീതി എട്ട് മീറ്ററാണെന്നും റോഡ് സംബന്ധിച്ച് ഒരു രേഖകളും പി.ഡബ്ല്യു.ഡി ഓഫിസില്‍ ഇല്ല എന്നുമാണുള്ളത്.
സ്വകാര്യ വ്യക്തികളുടെ ഭൂമി കൈയേറി കുറ്റിയടിക്കുന്നത് നഷ്ടപരിഹാരം നല്‍കാതെ ഭൂമി പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും മലയോര ഗ്രാമവികസന സമിതി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ എടുത്ത കേസ് പിന്‍വലിക്കണമെന്നും സമിതി യോഗം ആവശ്യപ്പെട്ടു. ജോര്‍ജ്ജ് പാറടിയില്‍, റോബിന്‍ ആക്കാട്ടു മുണ്ടക്കല്‍, ബേബി കാവുങ്കല്‍, വഹാബ് നൊട്ടത്ത്, ജാല്‍സണ്‍ തരണയില്‍ വിന്‍സെന്റ് വടക്കേമുറി, സജി കളപ്പുരക്കല്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  3 months ago