ഹജ്ജ്; അനുമതിപത്രമില്ലാതെ പുണ്യസ്ഥലങ്ങളില്‍ പ്രവേശിച്ചാല്‍ 10,000 റിയാല്‍ പിഴ
ജിദ്ദ: കൊവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന ഈ വർഷത്തെ പരിശുദ്ധ ഹജ് കര്‍മങ്ങള്‍ നടത്തുന്ന സാഹചര്യത്തില്‍ അനുമതിപത്രമില്ലാതെ പുണ്യസ്ഥലങ്ങളില്‍ പ്രവേശിച്ചാല്‍ 10,000 റിയാല്‍ പിഴ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
മിന, അറഫ, മുസ്ദലിഫ തുടങ്ങിയ പുണ്യസ്ഥലങ്ങളിൽ ദുൽഖഅദ് 28 മുതൽ അനുമതിപത്രമില്ലാതെ പ്രവേശിക്കുന്നവർക്കാണ് പിഴ ചുമത്തുക.
ദുൽ ഖഅദ് 28 (ജൂലൈ 19) മുതൽ ദുൽ ഹിജ 12 വരെയായിരിക്കും വിലക്ക് നിലവിലുണ്ടായിരിക്കുകയെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.ആരെങ്കിലും ഈ നിയമ ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും.
മക്കയിലേക്കുള്ള മുഴുവന്‍ റോഡുകളും നടപ്പാതകളും കൃത്യമായി നിരീക്ഷിക്കുമെന്നും നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.
സ്വദേശികളും വിദേശികളും ഈ വർഷത്തെ ഹജ് സംബന്ധിച്ച നിർദ്ദേശങ്ങൾ പാലിച്ചിരിക്കണമെന്നും ബന്ധപ്പെട്ടവർ ഓർമ്മിപ്പിച്ചു.പുണ്യ സ്ഥലങ്ങളിലേക്കുള്ള വഴികളിൽ ശക്തമായ പരിശോധനാ സന്നാഹങ്ങളുമായി സുരക്ഷാ വിഭാഗം നിലയുറപ്പിക്കുമെന്നും നിയമം നടപ്പാക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അധികൃതർ ഓർമ്മപ്പെടുത്തി.
വളരെ ചുരുങ്ങിയ ആളുകളെ മാത്രം പങ്കെടുപ്പിച്ച് കൊണ്ട് അതീവ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കിയാണു ഈ വർഷത്തെ ഹജ് കർമ്മങ്ങൾ നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."