മുത്തേരിയില്‍ വീണ്ടും അപകടം: ടിപ്പറും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരുക്ക്
മുക്കം: അപകടങ്ങള്‍ തുടര്‍ക്കഥയായ കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയിലെ മുത്തേരിയില്‍ വീണ്ടും അപകടം. ടിപ്പറും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബാലുശ്ശേരി സ്വദേശി ഫാസിലിനാണ് (25) പരുക്കേറ്റത്. ഇയാളെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ മുത്തേരി വളവില്‍ വച്ചായായിരുന്നു അപകടം. മുക്കത്തുനിന്ന് ഓമശ്ശേരിയിലേക്കു പോകുകയായിരുന്ന ടിപ്പറും ഓമശ്ശേരിയില്‍ നിന്ന് മുക്കത്തേക്കു വരികയായിരുന്ന കാറുമാണു കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു. അമിതവേഗതയാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞമാസം ആദ്യവാരം മുത്തേരിയില്‍ ബസും ടിപ്പറും കൂട്ടിയിടിച്ച് മലയമ്മ സ്വദേശിയായ വിദ്യാര്‍ഥി മരിച്ചിരുന്നു.
അതേമാസം 25ന് കാറും ലോറിയും കൂട്ടിയിടിച്ച് കോടഞ്ചേരി സ്വദേശികളായ കുടുംബത്തിലെ അഞ്ചുപേര്‍ക്ക് പരുക്കേറ്റിരുന്നു.
സ്ഥിരമായി അപകടങ്ങള്‍ സംഭവിക്കുന്നതിനെ തുടര്‍ന്ന് മുത്തേരിയില്‍ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് പരിശോധന നടത്തി അപകടങ്ങള്‍ ഇല്ലാതാക്കാനുള്ള നിര്‍ദേശങ്ങള്‍ തയാറാക്കിയിരുന്നു.
അന്നു റോഡിന്റെ വളവു നിവര്‍ത്താനും വീതികൂട്ടാനും ആവശ്യമായ സ്ഥലത്തു ഡ്രൈനേജ് സൗകര്യം ഒരുക്കാനും ഡിവൈഡറുകളും സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനുമുള്ള നിര്‍ദേശങ്ങളടങ്ങിയ ഡി.പി.ആര് പി.ഡബ്ല്യു.ഡി അധികൃതര്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. ഇത് എത്രയും പെട്ടെന്ന് തന്നെ നടപ്പാക്കണമെന്നാണു നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."