വ്യാജ വികലാംഗര്‍; സര്‍വിസ് സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്ന്
കല്‍പ്പറ്റ: ജില്ലയിലെ വിവധ വകുപ്പുകളില്‍ സര്‍വിസില്‍ തുടരുന്ന വ്യാജ വികലാംഗ ജീവനക്കാരുടെ നിയമനം സംബന്ധിച്ച് സര്‍വിസ് സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്ന് എന്‍.ജി.ഒ സെന്റര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പട്ടികവര്‍ഗ വികസന വകുപ്പ്, റവന്യു, കൃഷി വകുപ്പ്, സോയില്‍ കണ്‍സര്‍വേഷന്‍, സഹകരണ വകുപ്പ്, കെ.എസ്.ഇ.ബി, പി.ഡബ്ലൂ.ഡി, കോടതി, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവിടങ്ങളില്‍ വ്യാജ വികലാംഗര്‍ ജോലിചെയ്യുന്നു എന്ന വികലാംഗ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പരാതി സംബന്ധിച്ച പരിശോധനയില്‍ സത്യമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരേയുള്ള നടപടി ഫയലില്‍ തന്നെയാണ്.
ജില്ലാ ഭരണ സിരാകേന്ദ്രത്തില്‍ തന്നെ ഇത്തരം ജീവനക്കാര്‍ യഥേഷ്ടം ജോലി ചെയ്യുന്നു എന്നത് സര്‍ക്കാര്‍ ഗൗരവത്തോടെ നോക്കികാണണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വ്യാജവികലാംഗരെ സര്‍വിസില്‍നിന്ന് നീക്കംചെയ്യുന്നതിന് സര്‍വിസ് സംഘടനകളുടെ ഒത്തരുമിച്ചുള്ള പ്രവര്‍ത്തനം അത്യാവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ക്ക് കേരള എന്‍.ജി.ഒ സെന്റര്‍ ശക്തമായ പിന്തുണ നല്‍കുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.
സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇത്തരക്കര്‍ക്കെതിരേ ഹൈക്കോടതിയെ സമീപിക്കാനും അര്‍ഹതയുള്ള വികലാംഗര്‍ക്ക് ജോലി ലഭ്യമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാനും എന്‍.ജി.ഒ സെന്റര്‍ ജില്ലാകമ്മിറ്റി തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."