സുല്‍ത്താന്‍ ബത്തേരി കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ മുന്‍ ഭരണസമിതി വീണ്ടും അധികാരത്തില്‍
സുല്‍ത്താന്‍ ബത്തേരി: പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി വീണ്ടും അധികാരമേറ്റു.
അഡ്മിനിസ്‌ട്രേറ്റിവ് ഭരണം ഹൈക്കോടതി റദ്ദുചെയ്ത സാഹചര്യത്തിലാണ് കെ.കെ ഗോപിനാഥന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തില്‍ തിരിച്ചെത്തിയത്.
കോണ്‍ഗ്രസ് ഭരിച്ചിരുന്ന സു.ബത്തേരി പ്രാഥമിക സഹകരണ കാര്‍ഷിക വികസന ബാങ്ക് ഭരണസമിതി കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റ് ഭരണം ഏര്‍പ്പെടുത്തിയത്.
ബാങ്കില്‍ നടന്ന നിയമനത്തില്‍ അഴിമതി നടന്നെന്നും ബാങ്ക് ഭരണം അഴിമതി നിറഞ്ഞതാണന്നും കാണിച്ചായിരുന്നു പിരിച്ചുവിടല്‍. ഇതിനെ ചോദ്യം ചെയ്ത് ബാങ്ക് പ്രസിഡന്റായിരുന്ന കെ.കെ ഗോപിനാഥന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇത് പരിശോധിച്ച ഹൈക്കോടതി പിരിച്ചുവിടുന്നതിന് കാരണമായി ചൂണ്ടികാണിച്ച് ഏഴ് കാരണങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഈമാസം 12ന് രജിസ്ട്രാറുടെ നടപടി റദ്ദ് ചെയ്യുകയായിരുന്നു.
തുടര്‍ന്നാണ് കെ.കെ ഗോപിനാഥന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഇന്നലെ വീണ്ടും അധികാരം ഏറ്റെടുത്തത്.
കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസില്‍നിന്നും യു.ഡി.എഫ് പ്രവര്‍ത്തകരുടെ പ്രകടനത്തിന്റെ അകമ്പടിയോടുകൂടിയെത്തി കെ.കെ ഗോപിനാഥന്‍ അധികാരമേറ്റെടുത്തത്.
സി.പി.എമ്മിനോടുള്ള യൂദ്ധം വിജയിച്ചെന്നും നിയമം മാത്രം പാലിച്ചാണ് ബാങ്കില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളുവെന്നും കെ.കെ ഗോപിനാഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."