HOME
DETAILS
MAL
മഹാരാഷ്ട്ര ഗവര്‍ണര്‍ നിരീക്ഷണത്തില്‍
backup
July 13 2020 | 02:07 AM
മുംബൈ: രാജ്ഭവനില്‍ 18 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരിയെ നിരീക്ഷണത്തിലാക്കി. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലെ 18 ജീവനക്കാര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഗവര്‍ണര്‍ സെല്‍ഫ് ഐസൊലേഷനില്‍ പോയത്.
കഴിഞ്ഞയാഴ്ച രാജ്ഭവനിലെ രണ്ടു ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇവിടത്തെ നൂറിലേറെ ജീവനക്കാരെ പരിശോധനയ്ക്കു വിധേയമാക്കിയതിലാണ് 16 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര.
അതേസമയം, മന്ത്രിക്കും എം.എല്‍.എയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്റെയും ഭാര്യയുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."