മദ്‌റസ പ്രവേശനാരംഭം
നെടുമ്പാശ്ശേരി: പനയക്കടവ് നൂറുല്‍ ഇസ്‌ലാം മദ്രസയില്‍ നടന്ന പ്രവേശനാരംഭം ജമാഅത്ത് ഖത്തീബ് മുഹമ്മദ് ഷബീബ് ഫൈസി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് കെ.എ ബഷീര്‍ അധ്യക്ഷനായിരുന്നു.'നേരറിവ് നല്ല നാളേക്ക് ' എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. ഒന്നു മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികളെയാണ് സുന്നി ബാലവേദിയുടെയും, മദ്രസ്സ മാനേജ്‌മെന്റ് അസോസിയേഷന്റെയും നേതൃത്വത്തില്‍ സ്വീകരിച്ചത്. അധ്യാപകന്‍ എ.എ ഷമീര്‍ അഷ്‌റഫി, കമ്മിറ്റി ഭാരവാഹികളായ ലത്തീഫ് മണേലില്‍, കെ.എം അബ്ദുള്‍ റഷീദ്, ഇ.എല്‍ ഹാരിസ്, സജീര്‍ അറക്കല്‍, അന്‍വര്‍ കരിയമ്പിള്ളി, പി.കെ അലിയാര്‍, അബു പള്ളിപ്പറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ന് രാവിലെ 7 ന് മദ്രസ വിദ്യാര്‍ഥി സംഗമവും രക്ഷാകര്‍തൃ സംഗമവും നടക്കും.
അടുവാശ്ശേരി ബുസ്താനുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി മദ്രസയില്‍ നടന്ന പ്രവേശനാരംഭം ജമാഅത്ത് ഇമാം സി.എം.അബ്ദുള്ള ഫൈസി ഉല്‍ഘാടനം ചെയ്തു. ജമാ അത്ത് വൈസ് പ്രസിഡന്റ് എ.എച്ച് ബഷീര്‍ അധ്യക്ഷനായിരുന്നു.ഉസ്താദ് മാരായ അബ്ദുള്‍ ലത്തീഫ് മൗലവി,ജുനൈദ് മൗലവി, സെക്രട്ടറി ടി.എച്ച് നൗഷാദ്, എ.എ അബ്ദുള്‍ ഖാദര്‍, കെ.എച്ച് നൗഷാദ്, പി.എച്ച് ഉസൈര്‍, എം.ബി അഹമ്മദുണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.
കുന്നുകര ബുസ്താനുല്‍ ഉലൂം മദ്രസയില്‍ നടന്ന പ്രവേശനാരംഭം ഇമാം അബ്ദുള്‍ റസാക്ക് ഫൈസി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് വി.എം അഷ്‌റഫ്, സെക്രട്ടറി സി.എം റഷീദ്, ഉസ്താദ് മാരായ സലീം ഫൈസി, അലിയാര്‍ മൗലവി, കമ്മിറ്റി അംഗങ്ങളായ എം.എ അബ്ദുള്‍ ജബ്ബാര്‍, എന്‍.ബി സിയാദ്, സി.എം ലത്തീഫ്, ഷിഹാബ് തങ്ങള്‍, കെ.എ താജുദ്ദീന്‍, പി.എം ജമാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പാലപ്രശ്ശേരി ബുസ്താനുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി മദ്രസയില്‍ പ്രവേശനാരംഭം ഇന്ന് രാവിലെ 8ന് നടക്കും.
പെരുമ്പാവൂര്‍: കുതിരപ്പറമ്പ് മുസ്‌ലിം ജമാഅത്തിന്റേയും നൂറുല്‍ ഹുദാ മദ്രസയുടേയും സംയക്താഭിമുഖ്യത്തില്‍ നടന്ന മദ്‌റസ പ്രവേശനോത്സവം ജമാഅത്ത് ഖത്തീബ് അഷറഫ് ബാഖവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് സെക്രട്ടറി കമാല്‍ റഷാദി അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുഷാവറ അംഗം ഇ.എസ് ഹസ്സന്‍ ഫൈസി, സദര്‍ മുഅല്ലിം ഷിഹാബുദ്ദീന്‍ ബാഖവി, പി.റ്റി.എ പ്രസിഡന്റ് കെ.കെ ഷാജഹാന്‍, അബ്ദുല്‍ റഹ്മാന്‍ ബാഖവി, ഇസ്മായില്‍ മൗലവി, അബ്ദു റസാഖ് മൗലവി, ജലാല്‍ കുതിരപ്പറമ്പ് എന്നിവര്‍ സംസാരിച്ചു.
കണ്ടന്തറ ഹിദായത്തുല്‍ ഇസ്‌ലാം മദ്രസയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രവേശനോത്സവം പാനിപ്ര ഖാലിദ് ഉസ്താദ് ഉദ്ഘാടനം ചെയ്തു. അല്‍-ഹാഫിള് ശിഹാബുദ്ദീന്‍ അസ്ഹരി, അബൂബക്കര്‍ ബാഖവി, സി.എം അഷറഫ്, കെ.എം അബു, എന്‍.എ അനസ്, അന്‍വര്‍ മൊല്ല എന്നിവര്‍ സംസാരിച്ചു.
വടക്കേ ഏഴിപ്രം മുള്ളന്‍കുന്ന് മുസ്‌ലിം ജമാഅത്ത് മദ്രയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രവേശനോത്സവം ജമാഅത്ത് ഖത്തീബ് എന്‍.സൂഫിയാന്‍ ബാഖവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് ഇ.എസ് ഉമ്മര്‍ അധ്യക്ഷത വഹിച്ചു. സദര്‍ മുഅല്ലിം ത്വാഹ ഫൈസി, അലി അസ്‌ലമി, സിദ്ധീഖ് മോളത്ത്, ഇ.എസ് നിസാര്‍, റഷീദ് പാലക്കല്‍, കബീര്‍ നാത്തേക്കാട്ട്, ഇ.എസ് അബ്ദുല്‍ കരീം, എന്‍.പി നാസര്‍ മാസ്റ്റര്‍, ഇ.എ നസീബ്, പി.എം അബ്ദുല്‍ അസീസ്, സി.കെ മുഹമ്മദ് റാഫി, എ.കെ ജാഫര്‍ എന്നിവര്‍ സംസാരിച്ചു.
നെട്ടൂര്‍: ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ അധ്യയന വര്‍ഷാരംഭത്തോടനുബന്ധിച്ച് നടന്ന പ്രവേശന വിരുന്ന് സദര്‍ മുഅല്ലിം സുല്‍ഫിക്കര്‍ റഹ്മാനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡോ.പി.എം.ഫസല്‍ അധ്യക്ഷത വഹിച്ചു. ജമാഅത്ത് ഖത്തീബ് ഹൈദരലി അഹ്‌സനി മുഖ്യ പ്രഭാഷണം നടത്തി. ജലാലുദ്ദീന്‍ മുസ്‌ലിയാര്‍, ഇബ്രാഹീം മൗലവി, മുഹമ്മദ് ഇസ്മയില്‍ മൗലവി, മജീദ് മുസ്‌ലിയാര്‍ എന്‍.കെ.അബ്ദുള്‍ മജീദ്, എ.എസ്.ഷമീര്‍ ,എം.ബി മുഹമ്മദ് ,എ.എം.മന്‍സൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."