കോണയാറിന്റെ ഉത്ഭവസ്ഥാനത്തെ ഒഴുക്ക് തടസപ്പെടുത്തി സ്വകാര്യ എസ്റ്റേറ്റില്‍ കുളംകുഴിക്കുന്നു
പാലക്കാട് : ചാലക്കുടി പുഴയുടെ പ്രധാന കൈവഴിയായ കോണയാറിന്റെ ഉത്ഭവസ്ഥാനത്തെ ഒഴുക്ക് തടസപ്പെടുത്തി സ്വകാര്യഎസ്റ്റേറ്റില്‍ വലിയകുളംകുഴിക്കുന്നു.ഇതിനെ തുടര്‍ന്ന് ഈ പുഴയുടെ നീരൊഴുക്ക് നിലച്ചിരിക്കുകയാണ്. നെല്ലിയാമ്പതി ചന്ദ്രാമല കൊട്ടയങ്ങാടി എസ് റ്റേറ്റിലെ വനം വകുപ്പ് പാട്ടത്തിന് നല്‍കിയ പ്രദേശത്താണ് ഇപ്പോള്‍ ജെ.സി.ബി കൊണ്ടുവന്ന് 200 മീറ്റര്‍ നീളത്തിലും 75 മീറ്റര്‍ വീതിയിലുമായി വലിയ കുളം കുഴിച്ചു കൊണ്ടിരിക്കുന്നത് .
ഇതിന് നെമ്മാറ വനം ഡിവിഷന്‍ ഓഫീസില്‍ നിന്നും അനുമതി നല്‍കിയതായുമറിയുന്നു.ഈ എസ്റ്റേറ്റിന്റെ പാട്ടക്കാലാവധി അവസാനിക്കാന്‍ പോകുന്ന സമയത്താണ് വനംവകുപ്പ് കുളം കുഴിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത.് ഇതിനു വേണ്ടി ചതുപ്പിലെ അഞ്ചു ഹെക്ടറോളം സ്ഥലം മണ്ണിട്ട് നികത്തിയിട്ടുമുണ്ട്. തണ്ണീര്‍ തട സംരക്ഷണ നിയമത്തിന്റെ ലംഘനം കൂടിയാണിത് .
വനംവകുപ്പില്‍ നിന്നും കുടിവെള്ള പദ്ധതിക്കെന്ന വ്യാജേനയാണ് അനുമതി വാങ്ങിയിട്ടുള്ളത്.കുളം കുഴിക്കുന്നതോടെ കോണയാര്‍ പുഴ ഇല്ലാതാവും.ഇവിടുന്നു ഉത്ഭവിക്കുന്ന കോണയാര്‍ പുഴയിലെ വെള്ളം ഉപയോഗപ്പെടുത്തിയാണ് പാടഗിരി,മീരാഫ്‌ളോര്‍,കാരപ്പാറ,നൂറടി പ്രദേശത്തേക്ക് കുടിവെള്ളമെത്തുന്നത്.കുളം ആഴപ്പെടുത്തിയാല്‍ ഒഴുക്ക് നിലക്കുകയും താഴെയുള്ള പ്രദേശത്തെ ജനങ്ങള്‍ക്ക് വേനല്‍ക്കാലത്തു് കുടിവെള്ളം കിട്ടാത്ത അവസ്ഥയുണ്ടാവുമെന്നു നാട്ടുകാര്‍ പറയുന്നു. പുഴയുടെ ഒഴുക്കും,ചതുപ്പിലെജലാംശവും നിലനില്‍ക്കുന്നതിനാലാണ് താഴ്‌വാരപ്രദേശത്തെ കിണറുകളിലും ,മറ്റും വെള്ളം വറ്റാതെ നില്‍ക്കുന്നത്.
താഴേക്കുള്ള നീരൊഴുക്ക് നിലക്കുന്നതോടെ കിണറുകളില്‍ ജലനിരപ്പ് താഴുകയും കുടിവെള്ളം കിട്ടാക്കനിയായിമാറുകയും ചെയ്യും.ഇതിനു പുറമെ ആന,കടുവ,പുളളിപ്പുലി ,കാട്ടുപോത്ത് തുടങ്ങിയ വനൃജീവികള്‍ക്കും കുടിവെളളമില്ലാതാവും.
ഇപ്പോള്‍ ജെ. സി. ബി. ഉപയോഗിച്ച് റോഡും ഉണ്ടാക്കുന്നുണ്ട് .ഇതൊക്കെ കണ്ടില്ലെന്ന് നടിക്കുകയാണ് വനംവകുപ്പ് .ഇതിനെതിരെ നടപടി ആവശ്യപ്പട്ട് പരിസ്ഥിതി സംഘടനയായ 'എര്‍ത്തു് വാച്ച് കേരള' കേന്ദ്ര വനമന്ത്രാലയത്തിന് പരാതി അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."