സുരേഷ് ഗോപിയുടെ ചട്ടലംഘനം; നടി അനുപമ പരമേശ്വരനും രക്ഷയില്ല
കലക്ടര്‍ അനുപമക്കെതിരേ സൈബര്‍ ആക്രമണവുമായി സംഘ്പരിവാര്‍
തിരുവനന്തപുരം: തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് നോട്ടിസ് അയച്ച ജില്ലാ കലക്ടര്‍ ടി.വി അനുപമയുടെ ഫേസ്ബുക്ക് പേജില്‍ ആര്‍.എസ്.എസ്- ബി.ജെ.പി സൈബര്‍ ആക്രമണം. ഇതിനു പിന്നാലെ അനുപമയെന്നു പേരുള്ള പ്രമുഖരെയും വിടാതെ ഫേസ്ബുക്കില്‍ ആക്രമിച്ചുകൊണ്ടിരിക്കുകയാണ് ഇവര്‍. ആളുമാറി നടി അനുപമ പരമേശ്വരന്റെ ഫേസ്ബുക്ക് പേജിലും പ്രവര്‍ത്തകരും അനുഭാവികളും സൈബര്‍ ആക്രമണം നടത്തി.പേജുകളില്‍ മോശം ഭാഷയിലുള്ള കമന്റുകളാണ് ഇവര്‍ കൂടുതലായും ഇടുന്നത്. സുരേഷ് ഗോപിയെ മത്സരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഐ.എ.എസ് പദവിയില്‍ ഇരിക്കില്ലെന്നുവരെയുള്ള ഭീഷണികളാണ് നടി അനുപമയുടെ പേജില്‍ സംഘ്പരിവാരുകാര്‍ നടത്തിയിരിക്കുന്നത്.
സുഹൃത്തുക്കളില്‍ ചിലര്‍ അനുപമ നടിയാണെന്നു ചൂണ്ടിക്കാണിച്ചിട്ടും അതൊന്നും വകവയ്ക്കാതെയായിരുന്നു ഇവരുടെ പ്രതികരണങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."