ബി.ജെ.പിയെ നേരിടാന്‍ എല്ലാവരുമായും യോജിക്കും: കെ.സി വേണുഗോപാല്‍
ആലപ്പുഴ: ബി.ജെ.പിയെ നേരിടാന്‍ കഴിയുന്ന എല്ലാവരുമായും യോജിച്ച് പ്രവര്‍ത്തിക്കുകയെന്നതാണ് കോണ്‍ഗ്രസ് നയമെന്ന് എ.ഐ.സി.സി ജന. സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് എന്ത് വിട്ടുവീഴ്ചക്കും തയാറാണെന്നും ആലപ്പുഴ പ്രസ് ക്ലബിന്റെ ജനസമക്ഷം 2019 പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി ചര്‍ച്ചകള്‍ തുടരുകയാണ്. യു.പി യില്‍ അഖിലേഷ് യാദവും മായാവതിയും കോണ്‍ഗ്രസിനെ മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ തയാറാകാത്തതാണ് പ്രശ്‌നം. കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളി ബി.ജെ.പിയാണ്. അവര്‍ക്കെതിരായ നിലപാടില്‍ ഒരു വിട്ടുവീഴ്ചയുമില്ല. വ്യക്തിപരമായ വിദ്വേഷം രാഷ്ട്രീയത്തില്‍ കൊണ്ടുവന്ന് പ്രതിയോഗികളെ ഏതു നിലയ്ക്കും നേരിടുന്ന രീതിയാണ് മോദി പിന്തുടരുന്നത്. ആരുമായും വ്യക്തിപരമായ വിരോധം കോണ്‍ഗ്രസോ രാഹുല്‍ ഗാന്ധിയോ വച്ചുപുലര്‍ത്തുന്നില്ല.
രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് ന്യൂനപക്ഷ വോട്ടുകള്‍ തേടിപ്പോയതാണെന്ന മോദിയുടെ പ്രസ്താവന കേരളത്തെ അപമാനിക്കലാണ്. കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരായ അന്വേഷണത്തില്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും യാതൊരു ഭയവുമില്ല.
ബദല്‍ നയത്തോട് കൂടിയ മതനിരപേക്ഷ സര്‍ക്കാരാണ് ഇന്ത്യയില്‍ അധികാരത്തില്‍ വരേണ്ടതെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായത്തോട് സി.പി.എമ്മില്‍ ഏകാഭിപ്രായമുണ്ടോയെന്ന് കെ.സി ചോദിച്ചു. വര്‍ഗീയ, ഫാസിസ്റ്റ് സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് പുറത്താക്കുകയെന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യം. എല്ലാ കേന്ദ്ര ഏജന്‍സികളെയും തെരഞ്ഞെടുപ്പ് കമ്മിഷനെയും കോടതികളെയും പോലും മോദി സമ്മര്‍ദത്തിലാക്കുകയാണ്. ശബരിമല വിഷയം മോദി സര്‍ക്കാരിന് ഓര്‍ഡിനന്‍സ് ഇറക്കി പരിഹരിക്കാമായിരുന്നു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഈ വിഷയത്തില്‍ രമ്യമായ പരിഹാരമുണ്ടാക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."