ചീമേനിയിലെ മുഴുവന്‍ കൈവശക്കാര്‍ക്കും പട്ടയം നല്‍കണമെന്ന് ആവശ്യം
ചെറുവത്തൂര്‍: ചീമേനി വില്ലേജിലെ മുഴുവന്‍ കൈവശക്കാര്‍ക്കും പട്ടയം നല്‍കി നികുതി അടക്കാനുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യവുമായി സമരസമിതിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കി. ചീമേനി വില്ലേജില്‍ താമസിക്കുന്ന നിരവധി കുടുംബങ്ങളാണു പട്ടയം ലഭിക്കാതെ വര്‍ഷങ്ങളായി ദുരിതമനുഭവിക്കുന്നത്. അഞ്ചു വര്‍ഷം മുമ്പ് 310 കൈവശക്കാര്‍ക്കു പട്ടയം നല്‍കി നികുതി അടക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു. എന്നാല്‍ ഇവര്‍ക്കു പുറമേയുള്ള ചള്ളുവക്കോട്, ചീമേനി തോട്ടുവാളി, തുറവ്, പോത്താംകണ്ടം, ചാനടുക്കം, ഇടത്തിനാംകുഴി, പള്ളിപ്പാറ എന്നിവിടങ്ങളിലെ 135 കുടുംബങ്ങളില്‍ 17 പേര്‍ക്ക് കൂടി പട്ടയം ലഭിച്ചിട്ടുണ്ടെങ്കിലും ഇവര്‍ക്കു നികുതി അടക്കാന്‍ സാധിക്കുന്നില്ല.
പട്ടയം ലഭിക്കാന്‍ ബാക്കിയുള്ള 118 കുടുംബങ്ങളെ നാലു കാറ്റഗറികളായി തിരിച്ചിട്ടുണ്ട്. ഇതില്‍ ആദ്യത്തെ മൂന്നു കാറ്റഗറിയില്‍പ്പെട്ടവരില്‍ നിന്നു നികുതി സ്വീകരിക്കുമെന്നും മിച്ച ഭൂമി പതിച്ചു നല്‍കി പട്ടയം നല്‍കുമെന്നുമാണു പറഞ്ഞിരുന്നത്. എന്നാല്‍ ഇതു നടപ്പിലായില്ല. നാലാമത്തെ കാറ്റഗറിയില്‍പ്പെട്ട കൈവശക്കാര്‍ ഭൂമിയുടെ നിലവിലെ മാര്‍ക്കറ്റ് വില നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു.
നാലാമത്തെ കാറ്റഗറിയില്‍പ്പെട്ട കൈവശക്കാര്‍ ഭൂമിക്കു വില നല്‍കണമെന്ന നിര്‍ദേശം എടുത്തുകളയണമെന്നും കാറ്റഗറി തിരിക്കാതെ മിച്ചഭൂമി പരിഗണന ഒഴിവാക്കി മുഴുവന്‍ കൈവശക്കാര്‍ക്കും അവരുടെ കൈയിലുള്ള ഭൂമിക്കു പട്ടയം നല്‍കണമെന്നും സമരസമിതി നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."