പട്ടാപ്പകല്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ഓംമ്നി വാനിനെ കുറിച്ച് അന്വേഷണം തുടങ്ങി
കാസര്‍കോട്: പട്ടാപ്പകല്‍ പെണ്‍കുട്ടിയുള്‍പ്പെടെ മൂന്നു വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. നാട്ടുകാര്‍ നല്കിയ വിവരമനുസരിച്ചു പൊലിസ് കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയതെന്നു സംശയിക്കുന്ന ഓംമ്നി വാനിനെ കുറിച്ച് അന്വേഷണം തുടങ്ങി.
പട്ള ഹൈസ്കൂളിലെ മൂന്നു കുട്ടികളെയാണു തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കു ഒരു മണിയോടെയാണു സംഭവം. ഉച്ചഭക്ഷണം കഴിക്കാന്‍ വീട്ടിലേക്കു പോകുന്നതിനിടെ ഓംമ്നി വാനിലെത്തിയ സംഘം കുട്ടികളെ വാനിലേക്കു വലിച്ചുകയറ്റാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടികള്‍ നിലവിളി കേട്ട് അടുത്തുള്ള വീടുകളില്‍ നിന്ന് സ്ത്രീകള്‍ ബഹളം വെച്ചപ്പോള്‍ വാഹനം ഓടിച്ചു പോവുകയായിരുന്നു.
പരാതി നല്കാത്തതിനാല് പൊലിസ് കേസെടുത്തിട്ടില്ല. എന്നാല്‍ കുട്ടികളുടെ മൊഴിയെടുത്ത ശേഷം ഓംമ്നി വാനിനെ കുറിച്ച് അന്വേഷണം നടത്താനാണ് പൊലിസിന്റെ നീക്കം.
റോഡില്‍ സ്ഥാപിച്ചിട്ടുള്ള കാമറകള്‍ പൊലിസ് പരിശോധിക്കുന്നുണ്ട്. അതേ സമയം, ഈ കാറില്‍ ഒരു കുട്ടി ഉണ്ടായതായി ദൃക്സാക്ഷികള്‍ വിവരം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇതും പൊലിസ് അന്വേഷിക്കുന്നുണ്ട്. വാനിലെത്തിയ സംഘം വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവം പരിഭ്രാന്തി പരത്തിയിട്ടുണ്ട്.
മാസങ്ങള്‍ക്കു മുമ്പ് കണ്ണൂരിലും വാനിലെത്തിയ സംഘം കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയിരുന്നു. ഈ സംഭവത്തിലെ അന്വേഷണം എങ്ങുമെത്താതിരിക്കുമ്പോഴാണു കാസര്‍കോട് പട്ടാപ്പകല്‍ വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."