കരിപ്പൂരിന്റെ ചിറകരിയുന്നവര്‍ക്കെതിരെ പ്രവാസി സമൂഹം ഒന്നിക്കുക: മാസ് റിയാദ്
റിയാദ്: സ്വകാര്യ വിമാനത്താവളങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായി കരിപ്പൂര്‍ വിമാനത്താവളത്തെ നശിപ്പിച്ച് കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥ മുതലാളിത്ത ലോബികളുടെ കൂട്ടുകെട്ടിനെ പ്രവാസി സമൂഹം ഒറ്റ കെട്ടായി പ്രതിരോധിക്കണമെന്ന് മാസ് റിയാദ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വര്‍ഷങ്ങളോളമായി ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരരംഗത്തുള്ള മലബാര്‍ ഡെവലപ്പ്‌മെന്റ് ഫോറത്തിന്റെ (എം.ഡി.എഫ്)കീഴിയില്‍ ഡല്‍ഹി പാര്‍ലമെന്റ് മാര്‍ച്ചുകളടക്കം നിരവധി സമരങ്ങളിലും, ധര്‍ണ്ണകളിലും സംഘടനയുടെ സാനിധ്യം അറിയിച്ചിട്ടുണ്ട്. കരിപ്പൂരിനെ തകര്‍ക്കുക എന്നെ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇത്തരം ഉദ്യോഗസ്ഥ ലോബികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇടുന്നത് വരെ സന്ധ്യയില്ലാ സമരം ചെയ്യുന്ന മലബാര്‍ ഡെവലപ്പ്‌മെന്റ് ഫോറത്തിന് മാസ് റിയാദ് പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
ചടങ്ങില്‍ മാസ് പ്രസിഡണ്ട് അശ്‌റഫ് മേച്ചീരി അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ മൂസക്കുട്ടി നെല്ലിക്കാപറമ്പ് ഉല്‍ഘാടനം ചെയ്തു. മൊയ്തു വലിയപറമ്പ്, മുസ്തഫ നെല്ലിക്കാപറമ്പ് ,ഷബീര്‍ മാളിയേക്കല്‍, മന്‍സൂര്‍ എടക്കണ്ടി, ബഷീര്‍ അരിമ്പ്ര, അന്‍വര്‍ പി.വി, ഷിഹാബ് മാളിയേക്കല്‍, മുഹമ്മദ് കൊടിയത്തൂര്‍, കുട്ട്യാലി പന്നിക്കോട് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."