HOME
DETAILS

ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു

  
backup
April 08 2019 | 22:04 PM

%e0%b4%b9%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%b5%e0%b5%8d-%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0

 


ന്യൂഡല്‍ഹി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണറെ നിയമിക്കാനുള്ള അധികാരം ബോര്‍ഡില്‍ നിശ്ചയിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു.


സംസ്ഥാന സര്‍ക്കാരിന്റെ ഹരജിയിലാണ് ജസ്റ്റിസുമാരായ ആര്‍. ഭാനുമതി, സുഭാഷ് റെഡ്ഡി എന്നിവരുടെ ബെഞ്ചിന്റെ നടപടി. ദേവസ്വം കമ്മിഷണര്‍ എന്‍. വാസുവിന്റെ കാലാവധി ജനുവരിയില്‍ അവസാനിക്കാനിരിക്കെയാണ് പുതിയ നിയമനത്തിനായി മൂന്നു പേരുടെ പാനല്‍ സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടത്. കമ്മിഷണര്‍ നിയമനത്തിനായി അഡിഷണല്‍ സെക്രട്ടറിയെ നിയോഗിക്കാമെന്നും അല്ലാതെ പാനല്‍ നല്‍കാനാവില്ലെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹരജിയും ഹൈക്കോടതി തള്ളിയിരുന്നു.


തിരുവിതാംകൂര്‍ കൊച്ചി ഹിന്ദു മതസ്ഥാപന നിയമത്തിലെ 13(ബി) പ്രകാരം കമ്മിഷണര്‍ നിയമത്തിനുള്ള അധികാരം ബോര്‍ഡിനാണെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. യോഗ്യതയുള്ള ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുകയോ അല്ലെങ്കില്‍ അഡിഷണല്‍ സെക്രട്ടറിയുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിക്കുകയോ ചെയ്യണമെന്നും യോഗ്യതയുള്ളവരില്ലെങ്കില്‍ നിയമനാധികാരം സര്‍ക്കാരിനാണെന്ന് അര്‍ഥമില്ലെന്നും ഹൈക്കോടതി പറഞ്ഞു.


സര്‍ക്കാര്‍ നല്‍കുന്നയാളെ ബോര്‍ഡ് നിയമിച്ചിരിക്കണമെന്ന് പറയാനാവില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. അതിനാല്‍ പാനല്‍ സമര്‍പ്പിക്കണമെന്നുമാണ് ഹൈക്കോടതി ഉത്തരവിട്ടത്. അഡിഷണല്‍ സെക്രട്ടറി എം. ഹര്‍ഷന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണറുടെ ഇടക്കാല ചുമതല ഹൈക്കോടതി നല്‍കുകയും ചെയ്തിരുന്നു. ഇതാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്. ഇനിയൊരുത്തരവുണ്ടാകുംവരെ തല്‍സ്ഥിതി തുടരാനും സുപ്രിംകോടതി ഉത്തരവിട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേജര്‍ പൊട്ടിത്തെറിച്ച് മരണം കേട്ടുകേള്‍വിയില്ലാത്തത്; സ്‌ഫോടകവസ്തുവെന്ന് സംശയം

International
  •  3 months ago
No Image

നിർഭയ കേന്ദ്രത്തിൽ നിന്നും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി

Kerala
  •  3 months ago
No Image

ജമ്മു കാശ്മീരിൽ ജനം വിധി എഴുതുന്നു; ആദ്യ ഘട്ടത്തിൽ ഇന്ന് 24 നിയമസഭ മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

National
  •  3 months ago
No Image

ആറൻമുള ഉത്രട്ടാതി ജലമേള ഇന്ന്; മത്സരത്തിന് 52 പള്ളിയോടങ്ങൾ

Kerala
  •  3 months ago
No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago