കെ.എം.സി.ടിയില്‍ വിദ്യാര്‍ഥികള്‍ വീണ്ടും സമരത്തിലേക്ക്
മുക്കം: ഇയര്‍ ഔട്ട് ആയതിനെ തുടര്‍ന്ന് പഠനം പ്രതിസന്ധിയിലായ കെ.എം.സി.ടി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും വീണ്ടും സമരത്തിലേക്ക്. സര്‍ട്ടിഫിക്കറ്റുകള്‍ വിട്ടുകൊടുക്കാത്തതില്‍ പ്രതിഷേധിച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മൂന്നു വിദ്യാര്‍ഥികള്‍ പെട്രോളുമായെത്തി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് മാനേജ്‌മെന്റ് അയഞ്ഞെങ്കിലും കഴിഞ്ഞ ശനിയാഴ്ച കോളജ് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ഉപാധികള്‍ക്ക് വിധേയമായി മാത്രമെ സര്‍ട്ടിഫിക്കറ്റുകള്‍ വിട്ടുതരികയുള്ളൂ എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
200 രൂപയുടെ സ്റ്റാമ്പ് പേപ്പറൊട്ടിച്ച ബോണ്ടില്‍ ഒപ്പിട്ടു നല്‍കണമെന്നതായിരുന്നു പ്രധാന നിബന്ധന. എന്നാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അത്യാവശ്യമുള്ള ചില വിദ്യാര്‍ഥികളൊഴികെ ഭൂരിഭാഗം വിദ്യാര്‍ഥികളും ഒപ്പിടാന്‍ വിസമ്മതിച്ചു. യാതൊരു ഉപാധിയുമില്ലാതെ സര്‍ട്ടിഫിക്കറ്റുകള്‍ വിട്ടുതരണമെന്നാണ് ഇവരുടെ ആവശ്യം. ഇതിന് മാനേജ്‌മെന്റ് വഴങ്ങാത്തതിനെ തുടര്‍ന്ന് സമരം പുനഃരാരംഭിക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. എന്നാല്‍ ഇതുവരേ ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥി സംഘടനകള്‍ പിന്മാറിയതിനാല്‍ ഓള്‍ കേരളാ എന്‍ജിനീയറിങ് സ്റ്റുഡന്‍സ് ആസോസിയേഷന് കീഴിലാണ് വിദ്യാര്‍ഥികള്‍ സമര രംഗത്തേക്കിറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."