എസ്.വൈ.എസ് ജില്ലാ സെമിനാറുകള്‍ പേരാമ്പ്രയിലും രാമനാട്ടുകരയിലും
കോഴിക്കോട്: 'വഴിവിളക്ക് ' പ്രമേയത്തില്‍ ജില്ലയില്‍ നടത്തുന്ന നവോത്ഥാന കാംപയിനിന്റെ ഭാഗമായി എസ്.വൈ.എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറുകള്‍ പേരാമ്പ്രയിലും രാമനാട്ടുകരയിലും നടക്കും.
30ന് വൈകിട്ട് നാലിന് 'ഇസ്ലാമോഫോബിയ സാമ്രാജ്യത്വ സൃഷ്ടി' വിഷയത്തില്‍ പേരാമ്പ്രയില്‍ നടക്കുന്ന സെമിനാറില്‍ ഡോ. കെ.കെ.എന്‍ കുറുപ്പ്, കെ.എം ഷാജി എം.എല്‍.എ, എ.പി മുഹമ്മദ്, കെ.എസ് ഹരിഹരന്, റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം, നാസര്‍ ഫൈസി കൂടത്തായി, സി.എച്ച് മഹ്മൂദ് സഅദി, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ സംബന്ധിക്കും.
കോഴിക്കോട് നോര്‍ത്ത്, സൗത്ത്, എലത്തൂര്‍, ബേപ്പൂര്‍ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന മേഖലാ സെമിനാര്‍ മെയ് ഒന്നിന് തിങ്കളാഴ്ച വൈകിട്ട് നാലിന് 'സൗഹൃദത്തന്റെ മലയാള മോഡല്‍' വിഷയത്തില്‍ രാമനാട്ടുകരയില്‍ നടക്കും. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, എം.പി അബ്ദുസ്സമദ് സമദാനി, ഡോ. എം.ജി.എസ് നാരായണന്, സ്വാമി ആത്മ ദസ് യാമി, ഫാദര്‍ ബിജു പുളിച്ചു മാവില്‍, കെ.ഇ.എന്‍, സെയ്ത് മുഹമ്മദ് നിസാമി, നാസര്‍ ഫൈസി കൂടത്തായി, മുസ്തഫ മുണ്ടുപാറ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."