HOME
DETAILS
MAL
'സൂര്യാഘാതം' ശ്രദ്ധവേണം; കടുത്ത വെയിലില്‍ പുറത്തിറങ്ങരുത്
backup
April 24 2017 | 23:04 PM
കോഴിക്കോട്: സൂര്യാഘാതമേല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായി കടുത്ത സൂര്യതാപമുള്ളപ്പോള്‍ പുറത്തിറങ്ങരുതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്കി. സൂര്യപ്രകാശം നേരിട്ട് ഏല്ക്കുന്ന തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്കാണ് സൂര്യാഘാതം കൂടുതലായി കണ്ടുവരുന്നത്. കടല്‍ത്തീരങ്ങളിലോ ഉദ്യാനങ്ങളിലോ പോയി കുറേനേരം വെയില് കൊള്ളാന്‍ ഇടയാകുമ്പോള്‍ കരുവാളിക്കുന്നത് സൂര്യാഘാതമേല്ക്കുന്നതിനാലാണ്. ഇതൊന്നും മാരകമാകുന്നില്ല. എന്നാല്‍ സൂര്യകിരണങ്ങള്‍ തൊലിയെ പൊള്ളിക്കുന്നത് വഴി കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ചെറിയ തോതിലുള്ള വെയില് വിറ്റമിന്‍ ഡി ത്വക്കിന് നല്‍കുന്നുണ്ട്. രാവിലെയുള്ള ഇളം വെയിലും സന്ധ്യയ്ക്കുള്ള പോക്കുവെയിലും സൂര്യാഘാതത്തിന് ഇടയാക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."