'ഗോകുലനാദം'; ഗോകുലം ഗോപാലന് കോഴിക്കോടിന്റെ സ്‌നേഹാദരം
കോഴിക്കോട്: വ്യാവസായിക കലാ കായിക സാംസ്‌കാരിക മേഖലകളില്‍ ശ്രദ്ധേയ സാന്നിധ്യമായ ഗോകുലം ഗോപാലനെ കോഴിക്കോട് പൗരാവലി ആദരിക്കുന്നു. 27, 28 തിയതികളിലായി കാലിക്കറ്റ് ട്രേഡ് സെന്ററിലും കാലിക്കറ്റ് ടവറിലുമാണ് 'ഗോകുലനാദം' എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നത്. ഗോകുലം ഗോപാലന്റെ സംഭാവനകളെ വിശകലനം ചെയ്യുന്ന ഫോട്ടോ പ്രദര്‍ശനം, ബിസിനസ് രംഗത്തെ ഭാവി പ്രതീക്ഷകളെ അവലോകനം ചെയ്യുന്ന സെമിനാര്‍ എന്നിവ 27 ന് കാലിക്കറ്റ് ടവറില്‍ രാവിലെ 10 മുതല്‍ നടക്കും. 28 ന് രാവിലെ ഇന്ത്യന്‍ സിനിമയില്‍ ഗോകുലം മൂവി വഹിച്ച പങ്കിനെകുറിച്ചുള്ള സെമിനാറില്‍ ഇന്ത്യന്‍ സിനിമയിലെ പ്രശസ്തര്‍ പങ്കെടുക്കും.
28 ന് വൈകിട്ട് അഞ്ചിന് കാലിക്കറ്റ് ട്രേഡ് സെന്റര്‍ ഗ്രൗണ്ടില്‍ നടക്കുന്ന സ്‌നേഹാദരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശിഷ്ടാഥിതിയാവും. എം.ടി വാസുദേവന്‍ നായര്‍, എം.എ യൂസഫലി, ഇളയരാജ, കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, നിവിന്‍ പോളി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ പി.വി ഗംഗാധരന്‍, വര്‍ക്കിങ് ചെയര്‍മാന്‍ എം.കെ പ്രശാന്ത്, ജനറല്‍ കണ്‍വീനര്‍ രവീന്ദ്രന്‍ പൊയിലൂര്‍, എം.കെ ബൈജു, അനിതാ പാലേരി, നിമ്മി, കമാല്‍വരദൂര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."