HOME
DETAILS
MAL
പൂവത്തൂരില്‍ കോണ്‍ഗ്രസ് ചൂണ്ടയിട്ട് പ്രതിഷേധിച്ചു
backup
July 11 2018 | 18:07 PM
പൂവ്വത്തൂര്‍: അശാസ്ത്രീയമായ കാനനിര്‍മാണം മൂലം വെള്ളക്കെട്ട് രൂക്ഷമായ പറപ്പൂര് റോഡും പോസ്റ്റോഫിസ് പരിസരവും ഉടന്‍ തക്കതായ പരിഹാരം കണ്ട് ദുരിതം ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി റോഡില്‍ ചൂണ്ടയിട്ട് പ്രതിഷേധിച്ചു.
കോണ്‍ഗ്രസ് ബന്ധപ്പെട്ടവരെ വിഷയം അവതരിപ്പിച്ചുവെങ്കിലും നടപടി കൈക്കൊണ്ടിരുന്നില്ല.
മണ്ഡലം പ്രസിഡന്റ് സി.ജെ സ്റ്റാന്‍ലി ഉദ്ഘാടനം ചെയ്തു.ബൂത്ത് പ്രസിഡന്റ് സുധീര്‍ ബാബു അധ്യക്ഷനായി.
വര്‍ഗീസ് മാനത്തില്‍,പ്രസാദ് പണിക്കന്,ശിവരാമന്,എന്‍.എ.എം സലീം,പ്രേമന്,വിജയന് പൂക്കയില്‍,പി.ഐ ഷാജു,ആനന്ദന് പി.ജി,വിന്‍സെന്റ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."