നെഹ്‌റുട്രോഫി; ഇത്തവണ കുറ്റമറ്റ സ്റ്റാര്‍ട്ടിങ് സംവിധാനം ഒരുക്കും
ആലപ്പുഴ: ഓഗസ്റ്റ് 11-ാം തീയതി നടക്കുന്ന 66-ാമത് നെഹ്‌റുട്രോഫിയില്‍ കുറ്റമറ്റ സ്റ്റാര്‍ട്ടിങ് സംവിധാനം ഒരുക്കുവാന്‍ കഴിഞ്ഞ ദിവസം കൂടിയ ഇന്‍ഫാസ്ട്രക്ചര്‍ കമ്മറ്റി തിരുമാനിച്ചു. ഇറിഗേഷന്‍ മെക്കാനിക്കല്‍ വിഭാഗം രൂപകല്‍പ്പന ചെയ്ത സ്റ്റാര്‍ട്ടിംഗ് സംവിധാനത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് ഇത്തവണ ഉപയോഗിക്കുന്നത്.
വളളങ്ങള്‍ സ്റ്റാര്‍ട്ടിങിനായി കയറി കിടക്കുവാന്‍ പ്രത്യേകമായി തിരിച്ച ഭാഗങ്ങള്‍ ഉണ്ടായിരിക്കും. ഇവ കൂടാതെ വളളങ്ങള്‍ കയറികഴിയുമ്പോള്‍ പിന്‍ഭാഗം അടയ്ക്കുവാനും വളളങ്ങള്‍ നിശ്ചലമായി കിടക്കുവാന്‍ വേണ്ടി പിന്‍ഭാഗത്ത് പിടിച്ചുനിര്‍ത്തുവാനുള്ള സംവിധാനം ഒരുക്കുവാനും തീരുമാനിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഫോട്ടോ ഫിനിഷിംഗ് സംവിധാനം ഇത്തവണ ഉപയോഗിക്കും.
സ്റ്റാര്‍ട്ടിംഗിനായി വെടി ഉതിര്‍ക്കുമ്പോള്‍ തന്നെ സമയം ഓട്ടോമാറ്റിക്കായി സ്റ്റാര്‍ട്ടാകുകയും ഓരോവള്ളവും ഫിനിഷ് ചെയ്തു കഴിയുമ്പോളും അവയുടെ സമയം മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തില്‍ ആണെങ്കില്‍ പോലും കൃത്യമായി രേഖപ്പെടുത്തുവാന്‍ സാധിക്കുന്ന ക്യാമറയാണ് സ്ഥാപിക്കുന്നത്.
ഇവ കാണികള്‍ക്ക് കൃത്യമായി കാണുവാനുമുള്ള സംവിധാനം ഒരുക്കുമെന്ന് ഇന്‍ഫ്രാ സ്‌ട്രെക്ചര്‍ കമ്മറ്റി കണ്‍വീനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ.പി.ഹരന്‍ ബാബു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."