പുകവലി ഉപേക്ഷിച്ച മുത്തച്ഛന്
തിരുവനന്തപുരം: ചെറുപ്പം മുതല്‍ ഒരു ദുശ്ശീലമുണ്ടായിരുന്നു മാണി സാറിന്. പുകവലി. അത് ഒരു ഹരമായിരുന്നു. എപ്പോഴും കൈ വിരലുകള്‍ക്കിടയില്‍ അത് പുകഞ്ഞു. ദിവസവും പാക്കറ്റ് കണക്കിന് സിഗരറ്റ് വലിച്ചിരുന്ന മാണി ഈ ശീലം നിര്‍ത്താനായി പല തവണ പ്രതിജ്ഞയെടുത്തു. തന്റെ കുട്ടിയമ്മയ്ക്ക് മുന്നില്‍ എടുത്ത പ്രതിജ്ഞ പാലിക്കാതെ വീണ്ടും വീണ്ടും വലിച്ചുതള്ളി. ട്രെയിനില്‍ പോകുമ്പോള്‍ സിഗരറ്റ് പാക്കറ്റ് വലിച്ചെറിഞ്ഞശേഷം ഇനി കൈകൊണ്ട് തൊടില്ലെന്ന് പ്രതിജ്ഞയെടുക്കും. മണിക്കൂറുകള്‍ കഴിയുമ്പോള്‍ പ്രതിജ്ഞ ലംഘിക്കേണ്ടിവരും.
മകളുടെ പ്രസവ ദിവസമാണ് ഇനി പുകവലിക്കില്ലെന്ന് മാണി തീരുമാനിച്ചത്. ആ പ്രതിജ്ഞ ഒരിക്കലും ലംഘിക്കപ്പെട്ടില്ല. ആ കഥ ഇങ്ങനെ. മൂത്ത മകള്‍ എല്‍സമ്മ കന്നിപ്രസവത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിക്കപ്പെട്ടു. അന്ന് മാണി ധനമന്ത്രി. മകള്‍ക്ക് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടോയെന്ന് ഡോക്ടര്‍മാര്‍ക്ക് സംശയം. ഇതോടെ പരിഭ്രാന്തനായ മാണി മകള്‍ക്ക് ദൈവാനുഗ്രഹം ലഭിക്കാന്‍ പുകവലി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സുഖപ്രസവം നടന്നതോടെ പിന്നീടൊരിക്കലും കെ.എം മാണി സിഗരറ്റ് കൈകൊണ്ട് തൊട്ടിട്ടില്ലെന്നു മാത്രമല്ല തന്റെ ബജറ്റുകളിലെല്ലാം നികുതി കൂട്ടിക്കൊണ്ടിരുന്നു. അന്നത്തെ പുകവലിയുടെ ഫലമായാണ് ശബ്ദത്തില്‍ വ്യത്യാസമുണ്ടായത്. രാഷ്ട്രീയക്കാര്‍ക്കിടയില്‍ വ്യത്യസ്തമായ ശബ്ദത്തിനുടമയാണ് കെ.എം മാണി. പുകവലിയുടെ അനന്തരഫലമായുണ്ടായ ശബ്ദവ്യത്യാസവും പ്രസംഗത്തിലെ ശൈലികളും പിന്നീട് മാണിക്ക് 'ട്രേഡ് മാര്‍ക്കായി' മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."