HOME
DETAILS

സ്വര്‍ണക്കടത്ത് കേസ്: റേറ്റിങ്ങിനായി ചാനലുകളുടെ കിടമത്സരം; ഇസ് ലാമോഫോബിയയും നുണപ്രചാരണവും ആയുധമാക്കുന്നു

  
backup
July 14 2020 | 05:07 AM

gold-smuggling-case-channel-rating
കോഴിക്കോട്: സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തു കേസ് സംബന്ധിച്ച വാര്‍ത്തകള്‍ക്ക് കൊഴുപ്പേകാന്‍ നുണക്കഥകളുമായി ചില മാധ്യമങ്ങളുടെ മത്സരം. റേറ്റിങ്ങിനുവേണ്ടിയുള്ള കിടമത്സരത്തില്‍ ധാര്‍മികതയും നൈതികതയുമെല്ലാം കാറ്റില്‍പറത്തിയുള്ള റിപ്പോര്‍ട്ടിങ് രീതിക്കെതിരേ ശക്തമായ വിമര്‍ശനം ഉയരുകയാണ്. 
ഇസ്‌ലാമോഫോബിയയും പ്രതികള്‍ക്ക്  രാഷ്ട്രീയ, തീവ്രവാദ ബന്ധവും ചാര്‍ത്തി ശൂന്യതയില്‍നിന്ന് അപസര്‍പ്പക കഥകള്‍ മെനഞ്ഞെടുക്കാനുള്ള മത്സരത്തിലാണ് ചില ചാനലുകളും ദിനപത്രങ്ങളും.  വിവാദത്തെ വഴിതിരിച്ചുവിടാനുള്ള ഗൂഢശ്രമവും നടക്കുന്നുണ്ട്. 
സംഘ്പരിവാര്‍ മാധ്യമങ്ങള്‍ക്കൊപ്പം ഇടതുപക്ഷ ചാനലും സ്വതന്ത്രരും നിഷ്പക്ഷരുമായി നടിക്കുന്ന മറ്റുചില  ചാനലുകളും പത്രങ്ങളും ഇതേപാതയിലാണ്. 
കേസില്‍ പിടിയിലായ പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ കവല കെ.ടി റമീസിന്റെ ഉമ്മയുടെ വീട് പാണക്കാടാണ് എന്നതായിരുന്നു കഴിഞ്ഞ ദിവസം സി.പി.എം നിയന്ത്രണത്തിലുള്ള ചാനലായ കൈരളിയുടെ ഏറെനേരത്തെ ബ്രേക്കിങ്. മുസ്‌ലിം ലീഗിന്റെയും സമുദായത്തിന്റെയും ഉന്നതരായ നേതാക്കളുടെ വീടുള്‍പ്പെടുന്ന സ്ഥലമായ പാണക്കാടിനെ കേസുമായി ബന്ധപ്പെടുത്തി അറസ്റ്റിനെ വഴിതിരിച്ചുവിടാനായിരുന്നു ചാനലിന്റെ ശ്രമം. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയതോടെ കൂടുതല്‍ ആരോപണത്തില്‍നിന്ന് ചാനല്‍ പിന്‍വാങ്ങി. 
റെമീസ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവാണെന്ന വാര്‍ത്ത കൊടുത്ത മാതൃഭൂമി ചാനലിന് ഏറെനേരം കഴിയുംമുന്‍പെ പിന്‍വലിക്കേണ്ടവന്നു. കേസില്‍ എന്‍.ഐ.എ തിരയുന്ന ഫാസില്‍ ഫരീദിനെ കുറിച്ചും നിറംപിടിപ്പിച്ച കഥകളാണ് വന്നുകൊണ്ടിരിക്കുന്നത്. 
ഫാസില്‍ ഫരീദെന്ന പേര് ഫൈസല്‍ ഫരീദാക്കി എന്‍.ഐ.എ ഇന്നലെ നിലപാടു മാറ്റി രംഗത്തു വന്നെങ്കിലും ഫാസില്‍ ഫരീദിനെ ഭീകരബന്ധമുള്ള സ്വര്‍ണക്കടത്തുകാരനായും തടിയന്റവിട നസീറിന്റെ കൂട്ടാളിയായും ചിത്രീകരിച്ചുള്ള വാര്‍ത്തകളാണ് നിറയെ.
 ഭീകരബന്ധമുള്ള ഫൈസലിനുവേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്നും ഇയാള്‍ക്ക് സിനിമാ ബന്ധമുണ്ടെന്നുമെല്ലാം കഥകള്‍ മാധ്യമങ്ങള്‍ തങ്ങള്‍ക്കിണങ്ങുന്ന രീതിയില്‍ വാര്‍ത്തകളാക്കി. 
കേസിന്റെ അന്വേഷണം സംബന്ധിച്ച് എന്‍.ഐ.എ ഇതുവരെ കാര്യമായ വിവരങ്ങളൊന്നും  പുറത്തുവിട്ടിട്ടില്ല. എന്നാല്‍ '' ഉന്നത എന്‍.ഐ.എ വൃത്തങ്ങളെ'' ഉദ്ധരിച്ചാണ് വ്യാജ എക്‌സ്‌ക്ലൂസീവുകള്‍ പടച്ചുവിടുന്നത്. കേസുമായി ബന്ധപ്പെട്ട് രണ്ടുദിവസം മുന്‍പ് കൊടുവള്ളിയിലെ വ്യാപാരിയുടെ വീട്ടില്‍ റെയ്ഡ് നടന്നെന്നും കോഴിക്കോട്ടെ ഉന്നതനായ രാഷ്ട്രീയ നേതാവിന്റെ മകനെ ചോദ്യം ചെയ്‌തെന്നുമുള്ള വാര്‍ത്തകള്‍ വന്നിരുന്നു. 
വീട്ടുകാരും നാട്ടുകാരും അറിയാത്ത റെയ്ഡ് വിവരം മാധ്യമങ്ങള്‍ക്ക് മാത്രം ''ചോര്‍ന്നു '' കിട്ടുകയായിരുന്നു. ചാനല്‍ ഓഫിസുകളിലേക്ക് നാട്ടുകാരുടെ വിളിയെത്തിയതോടെ വൈകിട്ടോടെ വാര്‍ത്ത പിന്‍വലിക്കുകയായിരുന്നു. പ്രധാന ചുമതലകളില്‍ ഇരിക്കുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണ് അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ തത്സമയം അവതരിപ്പിച്ചത്.
 ഊഹാപോഹങ്ങളെ വാര്‍ത്തയാക്കി അവതരിപ്പിക്കുന്നതിനിടെ സംഭവിക്കുന്ന  അബദ്ധങ്ങള്‍ക്കും കുറവില്ല. സത്യങ്ങള്‍ക്ക് പകരം നിറംപിടിപ്പിച്ച നുണകള്‍ വാര്‍ത്തെയന്ന പേരില്‍ പ്രേക്ഷകരെ കാണിക്കുന്നതിനെതിരേ സമൂഹ മാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
ബംഗളൂരുവില്‍ പിടിയിലായ പ്രതികളെ കൊച്ചിയിലേക്ക് കൊണ്ടുവന്നത് ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രീതിയും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. വാര്‍ത്തകള്‍  ആദ്യം പുറത്തുവിടുന്നത് ആരെന്നതിനെ ചൊല്ലിയും മാധ്യമങ്ങള്‍ തമ്മില്‍ മത്സരം മുറുകുകയാണ്. കേരളം, കൊവിഡിന്റെ അതിഭീകരമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ വാര്‍ത്തയുടെ പേരിലുള്ള ഇത്തരം അസംബന്ധങ്ങള്‍ നാണക്കേടാണെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനം.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  a day ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  a day ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  a day ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  a day ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  a day ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  a day ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  a day ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  a day ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  a day ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  a day ago