ഇടക്കൊച്ചി -അരൂര്‍ പാലത്തിന് സമീപം ചെമ്മീന്‍ മാലിന്യം തള്ളി
അരൂര്‍: സംസ്ഥാന പാതയോരത്ത് അഴുകിയ ചെമ്മീന്‍ തല മാലിന്യം തള്ളിയ നിലയില്‍ കാണപ്പെട്ടു. ഇടക്കൊച്ചി -അരൂര്‍ പാലത്തിനു സമീപം പഴയ പൊലിസ് സ്റ്റേഷനു എതിര്‍വശത്താണ് ചെമ്മീന്‍ തല തള്ളിയ നിലയില്‍ കാണപ്പെട്ടത്. ഇത് പ്രദേശത്തെ ജനങ്ങളില്‍ പരിപ്രാന്തി പരത്തി.
ഇന്നലെ പുലര്‍ച്ചെയാണ് അഴുകിയ ചെമ്മീന്‍ തല പാലത്തിന് സമീപം കണ്ടത്. അരൂരില്‍ പ്രവര്‍ത്തിക്കുന്ന കെയ്റ്റീന് കമ്പനികളില്‍ നിന്ന് ഉപയോഗശൂന്യമായ ചെമ്മീന്‍ തലയാണ് ഇവിടെ തള്ളിയതെന്ന് നാട്ടുകാര്‍ പറയുന്നു.
അരൂര്‍ മുക്കം പ്രദേശത്തെ താമസക്കാര്‍ പകര്‍ച്ച വ്യാദിയുടെയും ഡങ്കിപനിയുടെയും ഭീതിയില്‍ കഴിയുന്നതിനിടയില്‍ അഴുകിയ ചെമ്മിത്തല കാണപ്പെട്ടത് ജനങ്ങളെ രോഷാകുലരാക്കി. കഴിഞ്ഞ ദിവസം ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍ ജവഹറിന്റെ നേതൃത്വത്തില്‍ പകര്‍ച്ച വ്യാദിക്കെതിരെ മരുന്നും മറ്റു മാര്‍ ഗനിര്‍ദേശങ്ങളും നല്‍കിയിരുന്നു. കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശത്ത വെള്ളക്കെട്ടില്‍ ഒഴുകിയെത്തുന്ന മാലിന്യം കോളനിയില്‍ താമസിക്കുന്ന വീടുകളിലേക്കാണ് ഒഴുകി എത്തുന്നത്.
ഇത് പല വിധ രോഗങ്ങള്‍ക്ക് ഇടവരുത്തുമെന്ന് ജനങ്ങള്‍ ഭയപ്പെടുന്നു. മാലിന്യം തള്ളുന്ന കമ്പനികളുടെ മേല്‍ നടപടി എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ചെമ്മീന്‍ സംസ്ക്കരിച്ച് എടുത്ത ശേഷം ബാക്കി വരുന്ന മാലിന്യം സമീപത്തുള്ള കായലിലേക്ക് തള്ളുന്നത് കായല്‍ മലിനമാകുന്നതിനും നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നതായി ജനങ്ങള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."