HOME
DETAILS

സ്വര്‍ണക്കടത്തിന് സ്ത്രീകള്‍; പരിശോധനയ്ക്ക്  കസ്റ്റംസില്‍ വനിതകളുടെ കുറവ്

  
backup
July 14 2020 | 05:07 AM

customs-checking-airport-women-officer
കൊണ്ടോട്ടി: സ്വര്‍ണക്കടത്തിനു സ്ത്രീ കരിയര്‍മാരുടെ എണ്ണം കൂടുമ്പോള്‍ കരിപ്പൂര്‍ കസ്റ്റംസില്‍ വനിതാ ജീവനക്കാര്‍ നാമമാത്രം. എയര്‍ കസ്റ്റംസില്‍ 46 ഉദ്യോഗസ്ഥരില്‍ അഞ്ചുപേര്‍ മാത്രമാണ് വനിതകള്‍. ഇവരില്‍ മൂന്നു പേര്‍ മാത്രമാണ് യാത്രക്കാരെ പരിശോധിക്കുന്ന ജോലിയിലുള്ളത്. കൊവിഡ് സമയത്തും സ്വര്‍ണക്കടത്ത് കൂടിയതോടെ എണ്ണത്തില്‍ കുറവായ വനിതാ ഉദ്യോഗസ്ഥര്‍ക്ക് വിശ്രമമില്ലാതെ ജോലി ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
കഴിഞ്ഞദിവസം റാസല്‍ഖൈമയില്‍നിന്ന് കരിപ്പൂരിലെത്തിയ തിരുവനന്തപുരം സ്വദേശിനി സീനമോളില്‍ നിന്ന് 1.8 കിലോ സ്വര്‍ണം പിടികൂടിയിരുന്നു. ഇവര്‍ സ്വര്‍ണം കടത്തുന്ന കരിയറാണെന്ന് കസ്റ്റംസിനു ബോധ്യമായിട്ടുണ്ട്. ഇവര്‍ നേരത്തെയും സ്വര്‍ണക്കടത്ത് നടത്തിയതടക്കം പരിശോധിച്ചു വരികയാണ്.
കഴിഞ്ഞവര്‍ഷം കരിപ്പൂരില്‍ പിടികൂടിയ സ്വര്‍ണത്തിന്റെ 20 ശതമാനവും പുറത്തുകടത്താന്‍ ശ്രമിക്കവെ പിടിയിലായത് സ്ത്രീകളായിരുന്നു. ഒരു വര്‍ഷത്തിനിടെ സ്ത്രീകള്‍ കരിയര്‍മാരായ 33 കേസുകളിലായി 10.35 കിലോ സ്വര്‍ണമാണ് കരിപ്പൂരില്‍ പിടികൂടിയത്. പിടിച്ചെടുത്തതിന്റെ പതിന്മടങ്ങ് സ്വര്‍ണം സ്ത്രീകള്‍ പുറത്തു കടത്തിയിട്ടുണ്ടാകുമെന്നാണ് കസ്റ്റംസ് കരുതുന്നത്. വനിതകളെ കരിയര്‍മാരായും ഇടനിലക്കാരായും സ്വര്‍ണക്കടത്തു മാഫിയ പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണു വിവരം. വനിതാ ഉദ്യോഗസ്ഥര്‍ കുറവായതും സ്ത്രീകളെ സംശയിക്കില്ലെന്ന ധാരണയുമാണു ഇതിനുപിന്നില്‍.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago