കെ.ജീവന്‍ ബാബു ജില്ലാ കലക്ടറായി ചുമതലയേറ്റു
ഇടുക്കി : ജില്ലയുടെ 38ാ മത് കലക്ടറായി കെ ജീവന്‍ ബാബു ചുമതലയേറ്റു. കലക്‌ട്രേറ്റില്‍ എത്തിയ അദ്ദേഹത്തെ എ.ഡി.എം പി ജി രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ആര്‍.ഡി.ഒ എം പി വിനോദ്, ഡെപ്യൂട്ടി കലക്ടര്‍മാരായ ജെ നബീസ, ഡിനേഷ് കുമാര്‍, എം എസ്. സലീം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്‍ പി സന്തോഷ്, ലോ ഓഫിസര്‍ ജോഷി തോമസ്, ഹുസൂര്‍ ശിരസ്തദാര്‍ തോമസ് എ ജെ, സര്‍വ്വേ സൂപ്രണ്ട് അബ്ദുള്‍ കലാം ആസാദ് എന്നിവരും ജീവനക്കാരും സ്വീകരിച്ചു. ചുമതലയേറ്റ ശേഷം കലക്ടര്‍ ജില്ലയിലെ വിവിധ വിഷയങ്ങളെക്കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി.
തൊടുപുഴ ജയറാണി, ഡീപോള്‍ എന്നിവിടങ്ങളിലായിരുന്നു കെ ജീവന്‍ ബാബുവിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. ന്യൂമാന്‍ കോളജില്‍ നിന്നും ബി.എസ്.സി ഫിസിക്‌സില്‍ ബിരുദവും കോഴിക്കോട് എന്‍.ഐ.ടിയില്‍ നിന്നും എം.സി.എയും നേടി. റിലയന്‍സ് എനര്‍ജിയില്‍ സിസ്റ്റം എന്‍ജിനീയറായാണ് തൊഴില്‍രംഗത്തെ പ്രവേശനം. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ഓഫിസറായും പ്രവര്‍ത്തിച്ചു. 2009 ഇന്ത്യന്‍ വന്യൂ സര്‍വീസിലൂടെയാണ് സിവില്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നത്. 2010ല്‍ ഐ.പി.എസും 2011 ല്‍ ഐ.എ.എസും നേടി. തൃശൂരില്‍ അസിസ്റ്റന്റ് കലക്ടറായിട്ടായിരുന്നു ആദ്യ നിയമനം.2016 ഓഗസ്റ്റ് മുതല്‍ കാസര്‍ഗോഡ് കലക്ടറായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് സ്വന്തം ജില്ലയില്‍ കലക്ടറായി ഇടുക്കിയിലേക്ക് മാറ്റം ലഭിച്ചത്.
2001 ല്‍ ഉടുമ്പന്‍ചോല തഹസീല്‍ദാരായി വിരമിച്ച പി കുട്ടപ്പന്‍, 2002ല്‍ ഇടുക്കി കലക്‌ട്രേറ്റില്‍ നിന്നും വിരമച്ച കെ ജി. ശ്യാമള എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ അഭി ജാനറ്റ് മിലന്‍ ആര്‍ക്കിടെക്ടാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."