വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ പ്രഖ്യാപനം 13ന്
പാലാ : വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ ഐഎസ്ഒ പ്രഖ്യാപനവും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുളള ബഡ്‌സ് സ്‌കൂളിന്റെ ഉദ്ഘാടനവും 13ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വ്വഹിക്കും. വൈകിട്ട് അഞ്ചിന് പൂവക്കുളം ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ അധ്യക്ഷനാകും.
ലൈഫ് പദ്ധതി ഗുണഭോക്താള്‍ക്കുളള അനുവാദ പത്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി കൈമാറും.ഹരിത കര്‍മ്മ സേനാ അംഗങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മാത്യു നിര്‍വ്വഹിക്കും.
മുന്‍ എം.എല്‍.എ വി.എന്‍ വാസവന്‍ പ്രതിഭകളെ ആദരിക്കും. തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും. വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശശി സ്വാഗതവും സെക്രട്ടറി ജിജി റ്റി നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."