HOME
DETAILS

രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത് കോഴിക്കോട്ട് നിന്ന്

  
backup
April 09 2019 | 21:04 PM

%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9a%e0%b5%81%e0%b4%b5


കോഴിക്കോട്: കെ.എം മാണി തന്റെ രാഷ്ട്രീയജീവിതം ആരംഭിച്ചത് കോഴിക്കോട്ട് നിന്ന്. മദ്രാസ് ലോ കോളജില്‍ നിന്ന് നിയമപഠനം പൂര്‍ത്തിയാക്കിയശേഷം മാണി നേരെയെത്തിയത് കോഴിക്കോട്ടേക്കായിരുന്നു.
നിയമമേഖലയിലും രാഷ്ട്രീയത്തിലും ഒരുപോലെ കഴിവുതെളിയിച്ച ഹൈക്കോടതി ജഡ്ജിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്റെ കീഴില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനായിരുന്നു കോഴിക്കോട്ടെത്തിയത്.


1955 മുതല്‍ ഗോവിന്ദമേനോന്റെ സന്തത സഹചാരിയായി തുടര്‍ന്ന മാണി അഭിഭാഷകവൃത്തിയോടൊപ്പം രാഷ്ട്രീയ അടവുകളും അദ്ദേഹത്തില്‍ നിന്ന് പഠിച്ചെടുത്തു. കേസുകളുടെ ഫയലുകളും പിടിച്ച് ഗോവിന്ദമേനോന്റെ വിശ്വാസം കവര്‍ന്നെടുക്കാനും മാണിക്ക് സാധിച്ചു.
തുടര്‍ന്ന് നടന്ന കോഴിക്കോട് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതലയും മാണിക്ക് ഗോവിന്ദമേനോന്‍ നല്‍കി. തെരഞ്ഞെടുപ്പില്‍ ഗോവിന്ദമേനോന്റെ വിജയത്തിനായി അക്ഷീണം പ്രയത്‌നിച്ച് രാഷ്ട്രീയത്തിലേക്ക് അദ്ദേഹം ആദ്യമായി ചുവടുവച്ചു. ഗോവിന്ദമേനോനില്‍ നിന്ന് അഭിഭാഷക പഠനത്തിനൊപ്പം രാഷ്ട്രീയ അടവുകളും പഠിച്ചെടുത്ത മാണി നേരെ വണ്ടികയറിയത് ജന്മനാട്ടിലേക്കായിരുന്നു.


പിന്നീട് കോട്ടയം കോടതിയില്‍ അഭിഭാഷക ജീവിതം ആരംഭിച്ചെങ്കിലും അഭിഭാഷകവൃത്തിയില്‍ മാത്രം ഒതുങ്ങാന്‍ മാണിക്ക് സാധിച്ചില്ല. ചുരുങ്ങിയകാലം അഭിഭാഷകനായി ജോലി ചെയ്‌തെങ്കിലും പിന്നീട് രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റി മധ്യതിരുവിതാംകൂര്‍ കേന്ദ്രീകരിച്ച് രാഷ്ട്രീയപ്രവര്‍ത്തനവും സജീവമാക്കുകയായിരുന്നു.

വിടപറഞ്ഞത്
രാഷ്ട്രീയ ഗുരുവിന്റെ
104ാം ജന്മദിനത്തില്‍

കോട്ടയം: തന്റെ രാഷ്ട്രീയ ഗുരുവായിരുന്ന പി.ടി ചാക്കോയുടെ 104ാം ജന്മദിനത്തിലാണ് കെ.എം മാണി ലോകത്തോട് വിട പറഞ്ഞത്. കോണ്‍ഗ്രസിലെ പി.ടി ചാക്കോ പക്ഷക്കാരനായായിരുന്നു മാണി അറിയപ്പെട്ടിരുന്നത്. മാണിയിലെ രാഷ്ട്രീയക്കാരനെ കണ്ടെത്തി വളര്‍ത്തിയതില്‍ പി.ടി ചാക്കോക്ക് വലിയ പങ്കുണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടുകട ഉടമയുടെ ഭാര്യയെയും മാതാവിനെയും കയ്യേറ്റം ചെയ്ത സംഭവം: സി.പി.എം നേതാവ് വെള്ളനാട് ശശി അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഷിരൂരില്‍ തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍; ഗംഗാവലിപ്പുഴയില്‍ നിന്ന് ലോറിയുടെ ടയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് ഈശ്വര്‍ മല്‍പെ

Kerala
  •  3 months ago
No Image

പൂരം കലക്കിയത് അന്വേഷിക്കാന്‍ എന്തിനാണ് അഞ്ച് മാസം? അന്വേഷിച്ചാല്‍ മുഖ്യമന്ത്രി വരെ പ്രതിയാകും: വി.ഡി സതീശന്‍

Kerala
  •  3 months ago
No Image

അന്‍വറിന്റെ പശ്ചാത്തലം ഇടതുപക്ഷമല്ല, പി ശശിയുടെ പ്രവര്‍ത്തനം മാതൃകാപരം; ആരോപണങ്ങള്‍ അവജ്ഞതയോടെ തള്ളുന്നു: മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

അര്‍ജുനായി ഡ്രഡ്ജര്‍ ഉപയോഗിച്ച് തെരച്ചില്‍; പുഴയില്‍ നിന്ന് അക്കേഷ്യ തടിക്കഷ്ണങ്ങള്‍ കണ്ടെത്തി ഈശ്വര്‍ മല്‍പെയും സംഘവും

Kerala
  •  3 months ago
No Image

എ.ഡി.ജി.പി അജിത് കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി; തത്കാലം മാറ്റില്ല, തീരുമാനം അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം

Kerala
  •  3 months ago
No Image

മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സ് അന്തരിച്ചു

Kerala
  •  3 months ago
No Image

ഇതൊരു ചീഞ്ഞ കേസായി പോയി; പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് വേറെ അജണ്ടയുണ്ടോ എന്ന് പരിശോധിക്കണം: പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'വയനാട്ടിലെ കണക്കില്‍ വ്യാജ വാര്‍ത്ത, പിന്നില്‍ അജണ്ട; അസത്യം പറക്കുമ്പോള്‍ സത്യം അതിന്റെ പിന്നാലെ മുടന്തുകയാണ് ചെയ്യുക'

Kerala
  •  3 months ago
No Image

മകളുമായി അടുപ്പം; 19 കാരനെ വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി പിതാവ്

Kerala
  •  3 months ago