ഇ-നിയമസഭയ്ക്കുള്ള നടപടികള്‍ പുരോഗമിക്കുന്നു: സ്പീക്കര്‍
തിരുവനന്തപുരം: കേരള നിയമസഭയെ ഇ-നിയമസഭയാക്കാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടു പോവുകയാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന് മുന്നോടിയായി മൊബൈല്‍ ആപ്പ് പുറത്തിറക്കി. കേരളത്തില്‍ നിന്ന് സ്പീക്കര്‍ അടക്കമുള്ള സംഘം രാജ്യത്തെ ആദ്യത്തെ ഇ-നിയമനിര്‍മാണ സഭയായ ഹിമാചല്‍ പ്രദേശ് വിധാന്‍സഭ സന്ദര്‍ശിച്ചിരുന്നു. കേരളത്തിലും ഇത് പ്രായോഗികമാക്കാന്‍ കഴിയുമെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്.
ഇ - നിയമസഭ വരുന്നതോടെ ഓരോ സാമാജികനും തന്റെ മുന്നിലുള്ള സ്ക്രീനില്‍ ചോദ്യോത്തരങ്ങളും ബജറ്റ് രേഖകളും മറ്റ് മുഴുവന്‍ വിവരങ്ങളും ലഭ്യമാകും. അടുത്ത വര്‍ഷം മുതല്‍ ബജറ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ണമായും മാര്‍ച്ച് 31ന് മുന്‍പ് പൂര്‍ത്തിയാക്കും. വോട്ട് ഓണ്‍ അക്കൗണ്ടില്ലാതെ മാര്‍ച്ച് 31ന് മുന്‍പ് തന്നെ പൂര്‍ണ ബജറ്റ് പാസാക്കാനാണ് ഉദ്ദേശം.
ഒന്നാം കേരള നിയമസഭയുടെ പ്രഥമ സമ്മേളനത്തിന്റെ അറുപതാം വാര്‍ഷിക ദിനമായ 27ന് സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളില്‍ സഭാ സമ്മേളനം ചേരും .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."