ഏഴുവയസുകാരന്റെ മരണം: പ്രതിയെ പോക്‌സോ കോടതി പൊലിസ് കസ്റ്റഡിയില്‍ വിട്ടു
തൊടുപുഴ: ഏഴ് വയസുകാരന്‍ ക്രൂരമര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ ജയിലില്‍ കഴിയുന്ന തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി അരുണ്‍ ആനന്ദിനെ (36) പൊലിസ് കസ്റ്റഡിയില്‍ വിട്ടു. മൂന്നരവയസുള്ള ഇളയകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ തെളിവെടുപ്പിന് വേണ്ടിയാണ് ഒരു ദിവസത്തേക്ക് തൊടുപുഴ പോക്‌സോ കോടതി ജഡ്ജി കെ.കെ സുജാത കസ്റ്റഡിയില്‍ വിട്ട് നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക ് പ്രോസിക്യൂട്ടര്‍ അഡ്വ. പി.ബി വാഹിദ കോടതിയില്‍ ഹാജരായി.
കസ്റ്റഡിയില്‍ ലഭിച്ച പ്രതിയുമായി പൊലിസ് കുമാരമംഗലത്തെ വാടക വീട്ടിലെത്തി. ഇവിടെ നിന്ന് കുട്ടിയെ അടിക്കാന്‍ ഉപയോഗിച്ച വടി കണ്ടെത്തി. ആദ്യം തന്നെ നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായതായും ഇന്ന് രാവിലെ 11 ന് പ്രതിയെ തിരികെ കോടതിയില്‍ എത്തിക്കുമെന്നും തൊടുപുഴ സി.ഐ അഭിലാഷ് ഡൊമിനിക് അറിയിച്ചു. കൊലക്കുറ്റവുമായി ബന്ധപ്പെട്ട കേസ് തൊടുപുഴ ഡി.വൈ.എസ്.പി കെ.പി ജോസും പോക്‌സോ കേസ് സി.ഐ അഭിലാഷ് ഡേവിഡുമാണ് അന്വേഷിക്കുന്നത്.
പ്രതിയും യുവതിയും കുട്ടികളെ തനിച്ചാക്കി രാത്രികാലങ്ങളില്‍ പുറത്തുപോയിരുന്നു. ഭക്ഷണം കഴിക്കാനാണ് പോയിരുന്നതെന്നാണ് ഇവര്‍ പൊലിസിനോട് പറഞ്ഞത്. ഇതില്‍ ദുരൂഹതയുള്ളതായി അന്വേഷണ സംഘത്തിന്് വിവരം ലഭിച്ചിട്ടുണ്ട്്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തും. രണ്ടു കുട്ടികളെയും ക്രൂരമായി മര്‍ദിച്ചിരുന്ന അരുണ്‍ തന്നെയും മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായി യുവതി പറഞ്ഞിരുന്നു.
സംഭവ ദിവസം കുട്ടിയെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച യുവതിയുടെ മുഖത്ത് അടിയേറ്റിരുന്നു. പലപ്പോഴും നഗരത്തില്‍ പലയിടത്തും വച്ചും, ആളുകളുടെ മുന്നില്‍ വച്ചും അരുണ്‍ ആനന്ദ് യുവതിയേയും കുട്ടികളെയും മര്‍ദിച്ചിരുന്നതായി നാട്ടുകാരില്‍ നിന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."