തണല്‍ മരങ്ങള്‍ നട്ടു സംരക്ഷിക്കല്‍ യജ്ഞം പത്ത് വര്‍ഷം പിന്നിടുന്നു
മാള: കുഴൂര്‍ ഗവണ്മെന്റ് ഹൈസ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികളുടേയും അധ്യാപകരുടെയും കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ തണല്‍ മരങ്ങള്‍ നട്ടു സംരക്ഷിക്കല്‍ യജ്ഞം പത്തു വര്‍ഷം പിന്നിടുന്നു.
ഈ വര്‍ഷം കുഴൂര്‍ ചിറയുടെ അരികിലാണ് തണല്‍ മരങ്ങള്‍ നട്ടു പിടിപ്പിച്ചത് .
ഓസ്റ്റ കണ്‍വീനര്‍ കെ.എസ് സരസു ടീച്ചറുടെ നേതൃത്വത്തില്‍ നടന്ന തണല്‍ മരങ്ങളുടെ നടല്‍ ഗ്രാമപഞ്ചായത്തംഗം എം.കെ ഡേവീസും ഔഷധ വൃക്ഷങ്ങളുടെ നടീല്‍ രജീഷ് മാരിക്കലും ഉദ്ഘാടനം ചെയ്തു.
ജിജി കുമാര്‍ എരവത്തൂര്‍ നല്കിയ 200 വൃക്ഷതൈകളാണ് നട്ടത്. 2005 ജൂലൈ 12 നു കുഴൂര്‍ ഗവണ്മെന്റ് ഹോമിയോ ഡിസ്പെന്സറിയില് വൃക്ഷതൈകള്‍ നട്ടു ഉദ്ഘാടനം ചെയ്തതിന് ശേഷം ഓരോ വര്‍ഷവും ഹരിതഗ്രാമം പദ്ധതിയുടെ ഭാഗമായി ഇതുവരെ 1200 വൃക്ഷതൈകള്‍ നട്ടു പിടിപ്പിച്ചിട്ടുണ്ട്.
ഐരാണിക്കുളം ഗവണ്മെന്റ് ആശുപത്രി, ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറി, പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ്, വില്ലേജോഫിസ് പരിസരം തുടങ്ങിയേടങ്ങളില്‍ വന്മരങ്ങളായി വളര്‍ന്ന് നില്‍ക്കുന്നത് ഹരിതഗ്രാമം പദ്ധതിയിലൂടെ നട്ട് വളര്‍ത്തിയ വൃക്ഷങ്ങളാണ്.
കുഴൂര്‍ ഗവണ്‍മെന്റ്് ഹൈസ്കൂള്‍ വളപ്പില്‍ വളര്‍ന്ന് നില്ക്കുന്ന ഔഷധതോട്ടം ആരേയും ആകര്‍ഷിക്കുന്നതാണ്.
തൃശൂര്‍ ജില്ലയിലെ ഏറ്റവും മികച്ച ഔഷധത്തോട്ടത്തിനുള്ള പുരസ്കാരവും ഈ തോട്ടത്തിന് ലഭിച്ചിട്ടുണ്ട്.
ജീവാമൃതം എന്ന ജൈവ വളം മാത്രമുപയോഗിച്ച് ഒന്നര ഏക്കര്‍ സ്ഥലത്ത് 2016 മുതല്‍ ചെയ്തു വരുന്ന ജൈവ കൃഷിക്ക് കൈരളി ജൈവ കര്‍ഷക സംഘത്തിന്റെ പ്രസിഡന്റ് ആയ കെ.എസ് സരസു ടീച്ചര്‍ നേതൃത്വം നല്കി വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."