മനുഷ്യാവകാശ കമ്മിഷന് ഇടപെട്ടു; കെ.എസ്.എഫ്.ഇയില്‍ പുതുക്കിയ പെന്ഷന്
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസില്‍നിന്ന് (കെ.എസ്.എഫ്.ഇ) 1995 നവംബര്‍ മുതല്‍ വിരമിച്ച ജീവനക്കാര്‍ക്ക് പുതുക്കിയ പെന്ഷന് ലഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിനെ തുടര്‍ന്നാണിത്. 2009 മെയ് 31ന് സര്‍വിസില്‍നിന്ന് വിരമിച്ച ജീവനക്കാരന് തനിക്ക് പെന്ഷന് ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെന്ന് ആരോപിച്ച് സമര്‍പ്പിച്ച പരാതിയില്‍ നടപടിയെടുക്കാന്‍ കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക് കമ്പനിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
1995ലെ എംപ്ലോയിസ് പെന്ഷന് സ്കീം അനുസരിച്ച് ഉയര്‍ന്ന നിരക്കിലുള്ള പുതുക്കിയ പെന്ഷന് കെ.എസ്.എഫ്.ഇ ജീവനക്കാര്‍ക്ക് അര്‍ഹതയുണ്ടെന്ന് സുപ്രിംകോടതിയും ഹൈക്കോടതിയും വിധിച്ചിരുന്നു. പരാതിക്കാരനായ മുന്‍ ചീഫ് മാനേജര്‍ വി. സദാനന്ദന് പുതുക്കിയ പെന്ഷന് ലഭിക്കുന്നതിനുള്ള അനുബന്ധ രേഖകള്‍ 2019 ഫെബ്രുവരി ആറിന് ഇ.പി.എഫ്.ഒക്ക് സമര്‍പ്പിച്ചിട്ടുള്ളതായി വിശദീകരണത്തില്‍ പറയുന്നു.
കമ്പനിയില്‍നിന്ന് വിരമിക്കുന്നവര്‍ക്ക് തൊട്ടടുത്ത മാസം മുതല്‍ ഉയര്‍ന്ന നിരക്കില്‍ പെന്ഷന് ലഭിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും എം.ഡി എ. പുരുഷോത്തമന് കമ്മിഷനെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."