റിയാദിൽ രണ്ട് മലയാളികൾ നിര്യാതരായി
റിയാദ്: റിയാദിൽ രണ്ട് മലയാളികൾ നിര്യാതനായി. മലപ്പുറം പെരിന്തൽമണ്ണ വെട്ടത്തൂർ പൊതക്കല്ല് പുത്തൻ കോട്ട് ആറുകണ്ടത്തിൽ മുഹമ്മദ് അലി (40), പത്തനംതിട്ട റാന്നി പെരുന്നാട് മാടമൺ സ്വദേശി പുത്തൻ വീട്ടിൽ പി.ബി വിനോദ് (57) എന്നിവരാണ് മരിച്ചത്.
റംലയാണ് മുഹമ്മദ് അലിയുടെ ഭാര്യ. മക്കൾ: ആർഷ, റിൻഷ, മിൻഷാ, ഷിനു. നിയമ നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ,എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, റഫീഖ് ഹസ്സൻ വെട്ടത്തൂർ, മുജീഭ് കോഴിശ്ശൻ, ശിഹാബ് മണ്ണാർമല, സിദ്ദീഖ് കുടപ്പാടൻ എന്നിവർ രംഗത്തുണ്ട്.
നെഞ്ചുവേദനയെ തുടര്‍ന്ന് സ്വകാര്യക്ലിനിക്കിലെത്തിയ വിനോദ് അവിടെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലാണ്. 28 വര്‍ഷമായി റിയാദിലുണ്ട്. ഭാര്യ: ഷീല വിനോദ്. ഏക മകന് വിശാല്‍ ബി.ഡി.എസ് വിദ്യാര്‍ഥിയാണ്. സാമൂഹിക പ്രവര്ത്തകന് കൂടിയായ വിനോദ് റിയാദിലെ റാന്നി അസോസിയേഷന് മുന്‍ പ്രസിഡന്റാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."