HOME
DETAILS
MAL
ഉത്തേജക ഉപയോഗം; മന്‍പ്രീത് കൗറിന് വിലക്ക്
backup
April 09 2019 | 22:04 PM
ന്യൂഡല്‍ഹി: ഏഷ്യന്‍ ഷോട്ട്പുട്ട് ചാംപ്യന്‍ മന്‍പ്രീത് കൗറിന് വിലക്ക്. നാല് വര്‍ഷത്തേക്കാണ് എന്‍.എ.ഡി.എ (നാഷനല്‍ ആന്റി ഡോപിങ് ഏജന്‍സി) വിലക്കിയത്. 2017ല്‍ നടന്ന ടെസ്റ്റിലാണ് മന്‍പ്രീത് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. 2017ല്‍ നാല് തവണ മന്‍പ്രീത് ഉത്തേജകം ഉപയോഗിച്ചതായി എന്‍.എ.ഡി.എ ഡയരക്ടര്‍ ജനറല്‍ നവീന്‍ അഗര്‍വാള്‍ പറഞ്ഞു.
ഏഷ്യന്‍ ഗ്രാന്‍ഡ്പ്രിക്സ്, ഫെഡറേഷന് കപ്പ്, ഏഷ്യന്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പ്, ഇന്റര്‍ സ്റ്റേറ്റ് ചാംപ്യന്‍ഷിപ്പ് എന്നീ മത്സരങ്ങളില്‍ മന്‍പ്രീത് ഉത്തേജകം ഉപയോഗിച്ചതായി കണ്ടെത്തി. ഈ മത്സരങ്ങളിലെല്ലാം താരത്തിന് സ്വര്‍ണ മെഡലുകള്‍ നേടാനും കഴിഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."