സഊദിയില്‍ ദുരിതത്തിലായ സല്‍മാ ബീഗത്തെ രക്ഷിക്കാന്‍ സുഷമാ സ്വരാജ് എംബസിക്ക് നിര്‍ദേശം നല്കി
റിയാദ്: ജോലി വാഗ്ദാനം ചെയ്ത് തെലങ്കാന സ്വദേശിനിയായ യുവതിയെ സഊദിയിലെത്തിച്ചു സ്പോണ്സര്ക്ക് വിറ്റതായി മകളുടെ പരാതിയെത്തുടര്‍ന്നു യുവതിയെ രക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് എംബസിക്ക് നിര്‍ദേശം നല്കി.
ഹൈദരാബാദിലെ ബാബ നഗര്‍ സി ബ്ലോക്കില്‍ താമസിക്കുന്ന മുപ്പത്തൊന്‍പതുകാരിയായ സല്‍മ ബീഗത്തെ വീസ ഏജന്റുമാര്‍ സഊദിയിലേക്ക് കടത്തി സ്വദേശിക്ക് മൂന്നു ലക്ഷം രൂപക്ക് വിറ്റുവെന്ന പരാതിയുമായാണ് മകള്‍ സമീന രംഗത്തെത്തിയത്.
വീട്ടുജോലിക്കെന്ന പേരില്‍ സൗദിയിലെത്തിച്ച യുവതിയെ സ്പോണ്സര്ക്ക് വില്‍ക്കുകയായിരുന്നു. സഊദിയില്‍ നിന്നും സല്‍മ മകളെ മൊബൈല്‍ സന്ദേശത്തിലൂടെ അറിയിച്ചതോടെയാണു സംഭവം പുറത്തുവന്നത്.
വീട്ടിലെ ദാരിദ്ര്യം മൂലമാണ് സല്‍മ വിദേശത്തേക്ക് ജോലി തേടിപ്പോകാന്‍ തീരുമാനിച്ചത്. തുടര്‍ന്നു നാട്ടിലെ ഒരു ഏജന്റിന്റെ കീഴില്‍ ഇക്കഴിഞ്ഞ ജനുവരി 21 നു സല്!മ ബീഗം സഊദിയിലേക്ക് കയറിയത്. എന്നാല്‍ ഇവിടെയെത്തിയപ്പോള്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയായിരുന്നു. സംഭവം പുറത്തുവന്നതോടെ ഏജന്റിനെതിരെ കുടുംബം രംഗത്തു വരികയും സല്‍മയെ രക്ഷിക്കാനായി ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് സഊദിയിലെ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെട്ടു വേണ്ട കാര്യങ്ങള്‍ ത്വരിത ഗതിയില്‍ നടത്താന്‍ സുഷമ സ്വരാജ് നിര്‍ദേശം നല്‍കിയത്.
'എംബസിയോട് ഉടന്‍ തന്നെ നടപടികള്‍ കൈക്കൊള്ളാന്‍ ഞാന്‍ ആവശ്യപ്പെടുന്നുവെന്നു സുഷമ ട്വീറ്റ് ചെയ്തു. യുവതിയെ വഞ്ചിച്ച വിസ ഏജന്റിനെതിരെ ഓവര്‍സീസ് എംപ്ലോയ്മെന്റ് ആന്‍ഡ് പ്രൊട്ടക്റ്ററേറ്റ് ജനറല്‍ ഓഫ് എമിഗ്രന്‍സ് ഓഫിസിനോസ് നടപടിയെടുക്കാനും ആവശ്യപ്പെട്ടതായും സുഷമ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."