കെ.സി മുസ്തഫയുടെ വിയോഗം: തേങ്ങലടങ്ങാതെ ഒരു ഗ്രാമം
പാങ്ങ്: കടന്നാമുട്ടിയിലെ സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യമായിരുന്ന കെ.സി മുസ്തഫക്ക് ഗ്രാമം കണ്ണീരോടെ വിടനല്‍കി. കഴിഞ്ഞ ജൂണ്‍ മുപ്പതിന് പടപ്പറമ്പിലെ അദ്ദേഹത്തിന്റെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍നിന്നും വൈകീട്ട് നിസ്ക്കരിക്കാന്‍ പള്ളിയിലേക്ക് പോകുന്നതിനിടെ ഇരുചക്രവാഹനം ഇടിച്ച് അദ്ദേഹത്തെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് മുസ്തഫ മരിച്ചത്. പടപ്പറമ്പ് അല്‍ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ പി.ടി.എ പ്രസിഡന്റ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പടപ്പറമ്പ് യൂനിറ്റ് എക്സിക്യുട്ടീവ് അംഗം, പാങ്ങ് മസ്ജിദുസലാം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട@്. ജംഇയ്യത്ത് മാസികയുടെ പത്രാധിപരായിരുന്ന പരേതനായ കെ.സി മുഹമ്മദ് മൗലവിയുടെ മകനാണ്. മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം പാങ്ങ് വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. കെ.സി മുസ്തഫയുടെ നിര്യാണത്തില്‍ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പടപ്പറമ്പ് യൂനിറ്റ് കമ്മിറ്റി അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."