HOME
DETAILS

ഭൂനികുതി വര്‍ധന: ലീഗ് പ്രക്ഷോഭത്തിന്

  
backup
July 11 2018 | 20:07 PM

%e0%b4%ad%e0%b5%82%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7%e0%b4%a8-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0


മലപ്പുറം: ഭൂനികുതി വര്‍ധിപ്പിച്ച് ബുദ്ധിമുട്ടിലാക്കുകയും നികുതി സ്വീകരിക്കുന്നതിനുള്ള സംവിധാനങ്ങളൊരുക്കാതെ ജനങ്ങളെ വട്ടംകറക്കുകയും ചെയ്യുന്ന ഇടതു സര്‍ക്കാരിന്റെ നടപടിക്കെതിരേ മുസ്‌ലിംലീഗ് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും.
ഭൂനികുതി വര്‍ധന പിന്‍വലിക്കുക, നികുതി സ്വീകരിക്കുന്നതിലെ പാകപ്പിഴകള്‍ പരിഹരിക്കുക, പൊതുജനങ്ങളുടെ പ്രയാസങ്ങള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ജില്ലയിലെ 138 വില്ലേജ് ഓഫിസുകള്‍ക്കു മുന്നിലും 24ന് ബഹുജന ധര്‍ണ നടത്താന്‍ ലീഗ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭൂനികുതി 250 ശതമാനമാണ് വര്‍ധിപ്പിച്ചത്. യു.ഡി.എഫ് ഭരണകാലത്ത് നാമമാത്ര നികുതി വര്‍ധനവിനു തീരുമാനമെടുത്തപ്പോള്‍ സി.പി.എം അതിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കുകയും യു.ഡി.എഫ് സര്‍ക്കാര്‍ വര്‍ധിപ്പിച്ച നികുതി പിന്‍വലിക്കുകയും ചെയ്തിരുന്നു.
ഭൂമിയുടെ റീസര്‍വേയും ആധാരങ്ങളുടെ കംപ്യൂട്ടറൈസേഷനും പൂര്‍ത്തിയാക്കാതെ ഓണ്‍ലൈനായി നികുതി അടയ്ക്കാനും വില്ലേജ് ഓഫിസില്‍ പഴയ രീതിയില്‍ നേരിട്ട് നികുതി സ്വീകരിക്കുന്നത് നിര്‍ത്തലാക്കാനും ഉത്തരവിറക്കിയ സര്‍ക്കാര്‍ നടപടി മൂലം പൊതുജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്.
ജില്ലയില്‍ റീസര്‍വേ ജോലികള്‍ ഭാഗികമായി മാത്രമാണ് നടന്നത്. പെരിന്തല്‍മണ്ണ, പൊന്നാനി താലൂക്കുകളില്‍ റീസര്‍വേ നടന്നിട്ടേയില്ല. ഭാഗികമായി റീസര്‍വേ നടന്ന സ്ഥലങ്ങളില്‍ ഭൂമിയുടെ സര്‍വേ നമ്പറുകളില്‍ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. ഇതുകാരണം പലര്‍ക്കും നികുതി അടയ്ക്കാന്‍ കഴിയാത്ത സാഹചര്യവും വില്ലേജ് ഓഫിസുകളില്‍ നികുതി സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.
ഓണ്‍ലൈനായി നികുതി സ്വീകരിക്കുന്നതിന് വില്ലേജ് ഓഫിസുകളില്‍ മുഴുവന്‍ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുമില്ല. മിക്കദിവസങ്ങളിലും വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നില്ല. ഇതോടെ നികുതി അടയ്ക്കാന്‍ നിരവധി തവണ വില്ലേജ് ഓഫീസ് കയറിയിറങ്ങേണ്ട ഗതികേടിലാണ് പൊതുജനങ്ങളെന്ന് ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യനായി. ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്വീഫ്, ട്രഷറര്‍ കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി, അഷ്‌റഫ് കോക്കൂര്‍, എം.എ ഖാദര്‍, പി.എ റഷീദ്, സി. മുഹമ്മദലി, എം. അബ്ദുല്ലക്കുട്ടി, എം.കെ ബാവ, ഉമ്മര്‍ അറക്കല്‍ , കെ.എം ഗഫൂര്‍, ഇസ്മാഈല്‍ മൂത്തേടം, നൗഷാദ് മണ്ണിശ്ശേരി, പി.കെ.സി അബ്ദുറഹ്മാന്‍, പി.പി സഫറുല്ല എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  18 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  18 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  18 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  19 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  19 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  19 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  19 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  19 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  19 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  19 days ago