ജില്ലയില്‍ ഇതുവരെ 810.31 മി. മീ മഴ
മലപ്പുറം: ജില്ലയില്‍ മഴ തിമിര്‍ത്തുപെയ്യുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തെ അപേക്ഷിച്ച് റെക്കോര്‍ഡ് മഴയാണ് ഇത്തവണത്തേത്. 810.31 മില്ലി മീറ്റര്‍ മഴയാണ് കാലവര്‍ഷാരംഭം മുതല്‍ ഇന്നലെ വരെ ലഭിച്ചത്. മെയ്് 29 മുതലാണ് ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചത്.
വാഴ, നെല്ല് തുടങ്ങി മഴയില്‍ വ്യാപക കൃഷിനാശവുമുണ്ട്. 715.35 ഹെക്ടര്കൃഷിനാശം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകള്‍. മലയോര മേഖലകളുള്‍പ്പെടെ വിവിധ ഭാഗങ്ങളിലായി ഇതുവരെ പത്തോളം വീടുകള്‍ പൂര്‍ണമായും 137 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഏഴുപേര്‍ മരണപ്പെട്ടു. ഒരാളെ കാണാതായി.
പൂര്‍ണമായ ഭവന നാശങ്ങളില്‍ 10 ലക്ഷവും ഭാഗിക ഭവനാശത്തില് 60 ലക്ഷവും നഷ്ടം കണക്കാക്കുന്നു. വ്യാപകകൃഷിനാശം ജില്ലക്കു കനത്ത തിരിച്ചടിയായിരിക്കുകയാണ്. മലയോര മേഖലകളായ നിലമ്പൂര്‍, കരുവാരക്കുണ്ട്, കാളികാവ് തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപക കൃഷിനാശം സംഭവിച്ചത്. 11.38 കോടി രൂപയാണ് കൃഷിനാശം മൂലമുണ്ടായ നഷ്ടം.135.97 ഹെക്ടര്‍ കുലച്ചവാഴ, 49.76 ഹെക്ടര്‍ കുലക്കാത്തവാഴ, 8.83 ഹെക്ടര്‍ തെങ്ങ്, 4.34 ഹെക്ടര്‍ കമുങ്ങ്, 10.31 ഹെക്ടര്‍ റബര്‍, 0.57 ഹെക്ടര്‍ കുരുമുളക്, 62 ഹെക്ടര്‍ പച്ചക്കറി, അഞ്ച് ഹെക്ടര്‍ എള്ള്, 5.4 ഹെക്ടര്‍ വെറ്റില എന്നിങ്ങനെയാണ് ഈവര്‍ഷം ജൂണ്‍ ആദ്യംമുതല്‍ ഇന്നലെവരെയായി ജില്ലയിലുണ്ടായ കൃഷിനാശത്തിന്റെ കണക്കുകള്‍.
പച്ചക്കറികൃഷികള്ക്കും വ്യാപകനാശം സംഭവിച്ചിട്ടുണ്ട്. ജില്ലയിലെ പലയിടങ്ങളിലും വെള്ളപൊക്ക ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. തുടക്കം മുതല്‍ ശക്തിപ്രാപിച്ച കാലവര്‍ഷം കാരണം ജൂണ്‍ പകുതിയായതോടെ തന്നെ കിണറുകളിലും പുഴകളിലും ജലനിരപ്പ് ഉയര്‍ന്നിരുന്നു .
തുടര്‍ന്ന് ജൂണ്‍ അവസാനത്തോടെ മഴയുടെ ശക്തി കുറഞ്ഞിരുന്നെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി മഴ വീണ്ടും കനത്തു തന്നെ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."