ഗള്‍ഫില്‍ മൂന്ന് മലയാളികള്‍ മരിച്ചു
സ്വന്തം ലേഖകര്‍
കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്നു മലയാളികള്‍ കൂടി മരിച്ചു. സഊദിയില്‍ ആലപ്പുഴ, കൊല്ലം സ്വദേശികളും ഒമാനില്‍ തൃശൂര്‍ സ്വദേശിയുമാണു മരിച്ചത്. ആലപ്പുഴ കായംകുളം എരുവ ചെറുകാവില്‍ ഷഹാന മന്‍സിലില്‍ ജഹാംഗീര്‍ (59), കൊല്ലം കിഴക്കേകല്ലട ശിങ്കാരപള്ളി വാര്‍ഡില്‍ കാഞ്ഞിരതുണ്ടില് വീട്ടില്‍ ജോണ്സന് (50) എന്നിവരാണ് സഊദിയില്‍ മരിച്ചത്. ഒമാനില്‍ വേളൂക്കര വാര്‍ഡ് 12ല്‍ കൊറ്റനെല്ലൂര്‍ കുറുപ്പംപടി നെടുമ്പാക്കാരന്‍ ഔസേപ്പിന്റെ മകന് ജോണ്‍ (67) ആണ് മരിച്ചത്.
ന്യൂമോണിയ ബാധിച്ച് രണ്ടാഴ്ച മുന്‍പാണ് ജഹാംഗീറിനെ ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ: ഷാഹിദ. മക്കള്‍: ഷഹാന, ഷാഹിര്‍, സുമീര്‍, സാനിയ. മരുമകന്: അന്‍സര്‍.
പത്തുവര്‍ഷമായി സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വന്നിരുന്ന ജോണ്സന് ജുബൈല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 25 വര്‍ഷമായി മസ്കറ്റിലെ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്തിരുന്ന ജോണ്‍ 22 ദിവസമായി സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിയുകയായിരുന്നു. ഗ്രേസിയാണ് ഭാര്യ. മക്കള്‍: ജോഫി, ജെന്‍സി. മരുമക്കള്‍: റീനു, ശ്രീജിത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."