കെട്ടിടത്തിന് നമ്പരിടാന്‍ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സെക്രട്ടറി വിജിലന്‍സ് പിടിയില്‍
കായംകുളം: കൈക്കൂലി കേസില്‍ പഞ്ചായത്ത് സെക്രട്ടറി അറസ്റ്റില്‍. മുതുകുളം പഞ്ചായത്ത് സെക്രട്ടറി എസ് അന്‍സാരിയാണ് വിജിലന്‍സിന്റെ പിടിയിലായത്. മുതുകുളം തെക്ക് കളപ്പുരക്കല്‍ ജഗദമ്മയുടെ പൊടിമില്ലിന്റെ ലൈസന്‍സും നമ്പരും ഇട്ടു നല്‍കുന്നതിനായി ആണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്.
ഇതേത്തുടര്‍ന്ന് ജഗദമ്മയുടെ മകന്‍ വിജേഷ് ഗോപാലാണ് വിവരംവിജിലന്‍സില്‍ അറിയിച്ചത്. തുടര്‍ന്ന് വിജിലന്‍സിന്റെ നിര്‍ദേശപ്രകാരം ഇതേ ആവശ്യത്തിനായി വിജേഷ് ഗോപാല്‍ ശനിയാഴ്ച പഞ്ചായത്ത് ഓഫിസില്‍ എത്തിയെങ്കിലും വീണ്ടും സെക്രട്ടറി പണം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഫോണിലുടെ വീണ്ടും ബന്ധപ്പെട്ടപ്പോള്‍ തിങ്കളാഴ്ച ലീവാണെന്നും ചൊവ്വാഴ്ച പണവുമായി എത്തിയാല്‍ മതിയെന്നും സെക്രട്ടറി പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച 12 മണിയോടെ വിജിലന്‍സ് നല്‍കിയ ആയിരം രൂപയുമായി വിജേഷ് പഞ്ചായത്ത് ഓഫിസില്‍ എത്തിയത്. പണം പഞ്ചായത്തിന്റെ വരാന്തയിലുളള കാര്‍ഡ് ബോര്‍ഡ് പെട്ടിക്ക് സമിപം വെച്ചിട്ട് പോകാന്‍ ഇയാള്‍ വിജീഷിനോട് പറഞ്ഞു. ഇപ്രകരം ചെയ്ത് വിജീഷ് പോയ ഉടന്‍തന്നെ സെക്രട്ടറി പണമെടുക്കാന്‍ എത്തി. തുടര്‍ന്ന് വിജിലന്‍സ് ഇയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു.
ഡി.വൈ.എസ്.പി ജോര്‍ജ് ചെറിയാന്‍, സി.ഐ മാരായ കെ.എ തോമസ്, ഹരിവിദ്യാധരന്‍, ഋഷികേശന്‍ നായര്‍, ബിജു വി നായര്‍, ഹരിപ്പാട് അഡീഷണല്‍ തഹസീല്‍ദാര്‍ എസ് വിജയന്‍, മാവേലിക്കര അഡീഷണല്‍ തഹസീല്‍ദാര്‍ പി.എം രാമചന്ദ്രന്‍ എന്നവര്‍ ചേര്‍ന്ന സംഘമാണ് അറസ്റ്റ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."