സത്യം ജയിക്കുമെന്ന് സച്ചിന് പൈലറ്റ്; ഗൂഢാലോചന നടത്തിയെന്ന് ഗെലോട്ട്
ന്യൂഡല്‍ഹി: സത്യത്തെ അസ്വസ്ഥപ്പെടുത്താനാകുമെന്നും എന്നാല്‍ തോല്‍പ്പിക്കാനാവില്ലെന്നും സച്ചിന് പൈലറ്റ്. രാജസ്ഥാന് ഉപമുഖ്യമന്ത്രി, പാര്‍ട്ടി അധ്യക്ഷ പദവികളില്‍നിന്ന് തന്നെ പുറത്താക്കിയതിനു തൊട്ടുപിന്നാലെയാണ് സച്ചിന് പൈലറ്റ് ട്വിറ്ററിലൂടെ പ്രതികരിച്ചത്. ആദ്യമായാണ് സച്ചിന് ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത്.
അതേസമയം, ബി.ജെ.പി പൈലറ്റിനെ ഉപയോഗിച്ച് സര്‍ക്കാരിനെതിരേ കളിക്കുകയാണെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് കുറ്റപ്പെടുത്തി. പൈലറ്റിന് ഇതില്‍ സ്വന്തമായി റോളൊന്നുമില്ല. ബി.ജെ.പിയാണ് ഷോ നിയന്ത്രിക്കുന്നത്. പൈലറ്റിനും കൂടെയുള്ളവര്‍ക്കുമുള്ള റിസോര്‍ട്ട് സൗകര്യപ്പെടുത്തി നല്‍കിയത് ബി.ജെ.പിയാണ്. ബി.ജെ.പിയുമായി ചേര്‍ന്ന് പൈലറ്റ് സര്‍ക്കാരിനെതിരേ ഗൂഢാലോചന നടത്തി. ഈ സാഹചര്യത്തില്‍ പൈലറ്റിനെ പുറത്താക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുകയായിരുന്നെന്നും ഗെലോട്ട് പറഞ്ഞു. സച്ചിന് പൈലറ്റ് ഇന്ന് രാവിലെ 10ന് മാധ്യമങ്ങളെ കാണും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."