മുഖ്യമന്ത്രിക്കു മാധ്യമങ്ങള്‍ മറുപടി നല്‍കണം: ചെന്നിത്തല
കണ്ണൂര്‍: കേരളത്തിലെ മാധ്യമങ്ങളെ യു.ഡി.എഫ് വിലയ്‌ക്കെടുത്തെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിനു മാധ്യമങ്ങളാണ് മറുപടി പറയേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തികച്ചും അധാര്‍മികമായ കാര്യങ്ങളാണു മുഖ്യമന്ത്രി പറയുന്നതെന്നും കണ്ണൂര്‍ പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഉന്നത മൂല്യങ്ങള്‍ പുലര്‍ത്തുന്ന മാധ്യമങ്ങള്‍ക്കെതിരേയുള്ള പ്രസ്താവന നീചമാണ്. തെരഞ്ഞെടുപ്പ് സര്‍വേകള്‍ ആധികാരികമല്ല. അതില്‍ തനിക്കു വിരുദ്ധാഭിപ്രായവുമുണ്ട്. പക്ഷെ രാജ്യത്തെ എല്ലാ സര്‍വേകളിലും കേരളത്തില്‍ യു.ഡി.എഫിനാണു മുന്‍തൂക്കം. അതു വോട്ടര്‍മരുടെ വികാരമാണ്. ജനങ്ങളുടെ ചിന്തയാണ് സര്‍വേകളിലൂടെ പ്രതിഫലിക്കുന്നത്.
വിഷം തുപ്പുന്ന പ്രസ്താവനകള്‍ നടത്തുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ കേസെടുക്കണം.
മുസ്‌ലിം ലീഗിനെതിരേ യോഗി നടത്തിയ അതേ പ്രസ്താവനയാണു ബൃന്ദാ കാരാട്ട് ഏറ്റെടുത്തിരിക്കുന്നത്. രണ്ടുപേര്‍ക്കും ഒരേ സ്വരമാണ്. ലീഗിന് ആരുടെയും സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. സാമുദായിക ചേരിതിവ് ഉണ്ടാക്കാനാണു യോഗിയുടെ ശ്രമമെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."