സ്വപ്നയുമായി അടുത്ത സൗഹൃദം, സന്ദീപ് നായരെ പരിചയമില്ല: കസ്റ്റംസ് ചോദ്യംചെയ്യലില്‍ എം. ശിവശങ്കര്‍
തിരുവനന്തപുരം: ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്ന സുരേഷുമായി അടുത്ത സൗഹൃദമുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍. രാത്രി മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിലാണ് ശിവശങ്കര്‍ ഇക്കാര്യം സമ്മതിച്ചത്. എന്നാല്‍ മറ്റു പ്രതികളെ പരിചയമില്ലെന്ന തരത്തിലുള്ള ഉത്തരമാണ് നല്‍കിയതെന്നാണ് സൂചന.
സ്വപ്ന സന്ദീപിനെ പരിചയപ്പെടുത്തിയെന്നും ചോദ്യംചെയ്യലിനിടെ ശിവശങ്കര്‍ സമ്മതിച്ചയാതും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ സരിത്തിന്റെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെടുത്തിയുള്ള ചോദ്യങ്ങള്‍ക്ക് ശിവശങ്കര്‍ ഉത്തരം പറഞ്ഞില്ല. ശിവശങ്കറിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും കസ്റ്റംസ് സൂചിപ്പിച്ചു.
സരിത്ത് ചില പരിപാടികളുടെ സംഘാടനത്തിന് സഹായിച്ചിട്ടുണ്ട്. ഇരുവര്‍ക്കും കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളതോ മറ്റു ബിസിനസ് ഉള്ളതായോ അറിയില്ലായിരുന്നു. ഔദ്യോഗിക പദവി താന്‍ ദുരുപയോഗം ചെയ്തിട്ടില്ലെന്നും ശിവശങ്കര്‍ പറഞ്ഞു.
ഉത്തരം ലഭിക്കേണ്ട ചോദ്യങ്ങള്‍
- സ്വപ്നയും സരിത്തുമായി ഔദ്യോഗികമെന്നതിനപ്പുറമുള്ള അടുപ്പം
- ഔദ്യോഗികമായി പരിചയപ്പെടാന്‍ സാധ്യതയില്ലാത്ത സന്ദീപുമായുള്ള ബന്ധം
- ശിവശങ്കറിന്റെ ഫ്ളാറ്റില്‍ ഒത്തു ചേര്‍ന്നെന്ന സരിത്തിന്റെ മൊഴി
- ശിവശങ്കറിന്റെ ഫ്ളാറ്റുള്ള സമുച്ചയത്തില്‍ ജൂണ്‍ അവസാനം സ്വപ്നയുടെ ഭര്‍ത്താവ് ജയശങ്കര്‍ ഫ്ളാറ്റ് വാടകക്കെടുത്തെന്ന സംശയം
- സ്വപ്നയും സരിത്തുമായുള്ള ഫോണ്‍ രേഖകള്‍
- സ്വപ്നയെ എന്തിന് സ്വന്തം വകുപ്പില്‍ കരാര്‍ ജീവനക്കാരിയായി അനധികൃതമായി നിയമിച്ചു
- സ്വപ്നയെ ഉന്നത ഉദ്യോഗസ്ഥരുടെ ഇടയില്‍ ബന്ധു എന്നു പറഞ്ഞ് എന്തിനു പരിചയപ്പെടുത്തി
- മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന് ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയോ
- ബാഗേജ് വിട്ടു കിട്ടാന്‍ എന്തിന് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചു. അപ്പോള്‍ അതിനുള്ളില്‍ സ്വര്‍ണമുണ്ടായിരുന്നുവെന്ന് അറിവുണ്ടായിരുന്നില്ലേ
- സര്‍ക്കാര്‍ നടത്തിയ പരിപാടികളിലെത്തിയ വി.ഐ.പികളെ ഗ്രീന്‍ ചാനലിലൂടെ പുറത്തിറക്കാന്‍ സ്വപ്നയെ എന്തിന് ചുമതലപ്പെടുത്തി. അവര്‍ വഴി സ്വര്‍ണം കടത്തിയിരുന്നോ
- മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന പ്രധാന തസ്തികയിലിരുന്ന് മറ്റൊരു രാജ്യത്തിന്റെ നയതന്ത്ര കാര്യാലയത്തില്‍ ജോലി ഉള്ള ആളുമായി സൗഹൃദത്തിലപ്പുറം ബന്ധപ്പെട്ടു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."