HOME
DETAILS
MAL
തെരഞ്ഞെടുപ്പ് കമ്മിഷന് ഐ.എന്‍.എല്‍ പരാതി നല്കി
backup
April 09 2019 | 23:04 PM
കോഴിക്കോട്: പാര്‍ട്ടിയില്‍നിന്ന് നേരത്തെ പുറത്താക്കിയ രണ്ടുപേര്‍ ഇന്ത്യന്‍ നാഷനല്‍ ലീഗിന്റെ പേരും പാര്‍ട്ടി സ്ഥാപകന്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ പടവും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കു വോട്ടുപിടിക്കാന്‍ ഉപയോഗിക്കുന്നതിനെതിരേ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന ഇലക്ടറല്‍ ഓഫിസര്‍ക്കും ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റി പരാതി നല്കി.
യു.ഡി.എഫ് നേതൃത്വവുമായുള്ള ഗൂഢാലോചനയുടെ ഭാഗമായി നടത്തുന്ന ഈ നിയമവിരുദ്ധ നീക്കത്തെ അടിയന്തിരമായി തടയണമെന്നും ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും സുപ്രിംകോടതിയിലെ പ്രശസ്ത അഭിഭാഷകന് മനോജ് സി.നായര്‍ മുഖേന മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കു നല്കിയ പരാതിയില്‍ ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ആവശ്യപ്പെട്ടു. പരാതികളുടെ കോപ്പി ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ടിക്കറാം മീണയ്ക്കും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."