സ്വര്‍ണ്ണക്കടത്ത് പ്രതികള്‍ക്കായി ഫ്‌ലാറ്റ് ബുക്ക് ചെയ്തത് ഐ.ടി ഉദ്യോഗസ്ഥന്‍: ശിവശങ്കര്‍ പറഞ്ഞിട്ടാണെന്ന് അരുണ്‍
തിരുവനന്തപുരം: ഡിപ്ലോമാറ്റിക് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സെക്രട്ടേറിയറ്റിന്‍ എതിര്‍വശത്തെ ഫ്‌ലാറ്റ് ബുക്ക് ചെയ്തത് മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ അരുണ്‍ എന്നയാള്‍. ഐ.ടി സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനു കീഴിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. ഫ്‌ലാറ്റ് ബുക്ക് ചെയ്തുകൊടുത്തത് ശിവശങ്കറിന്റെ ഓഫീസില്‍ നിന്നാണെന്ന് കസ്റ്റംസ് കണ്ടെത്തി. ഇതിന്റെ ശബ്ദരേഖയും ലഭിച്ചു.
ശിവശങ്കര്‍ പറഞ്ഞിട്ടാണ് ഫ്‌ലാറ്റ് ബുക്ക് ചെയ്തതെന്ന് അരുണ്‍ ബാലചന്ദ്രന്‍ പ്രതികരിച്ചു. ജയശങ്കര്‍ എന്ന സുഹൃത്തിന് താമസിക്കാനാണ് ഇതെന്നാണ് ശിവശങ്കര്‍ പറഞ്ഞതെന്നും അരുണ്‍ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നാണെന്ന മുഖവുരയോടെ സ്വപ്നയുടെ ഭര്‍ത്താവിന്റെ പേരില്‍ ഫ്‌ലാറ്റ് നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്ന് അപ്പാര്‍ട്‌മെന്റുകള്‍ ദിവസവാടകയ്ക്കു കൊടുക്കുന്ന കരാറുകാരന്‍ വെളിപ്പെടുത്തി.
ശിവശങ്കറിന് ഫ്ളാറ്റ് ഉണ്ടെന്ന് പറയുന്ന ഹെദര്‍ ഹൈറ്റ്സില്‍ തന്നെയാണ് കള്ളക്കടത്ത് സംഘവും താമസിച്ചിരുന്നത്. കള്ളക്കടത്ത് സംഘങ്ങള്‍ക്ക് താമസിക്കാന്‍ ഇവിടെ ആദ്യം ഫ്‌ലാറ്റ് ബുക്ക് ചെയ്തത് ഏഴാം നിലയിലാണ്. ഇവിടെ ഫ്ലാറ്റ് ബുക്ക് ചെയ്യുന്നതിന് ഇങ്ങോട്ടേക്ക് ആദ്യമായി ഫോണ്‍ വിളിച്ചത് അരുണ്‍ എന്നയാള്‍ ആണ്. പല തവണ അരുണ്‍ ഫ്ലാറ്റ് ബുക്ക് ചെയ്തുവെന്നാണ് കസ്റ്റംസിന് ലഭിക്കുന്ന വിവരം.
അരുണ്‍ ബുക്ക് ചെയ്ത ഫ്ലാറ്റിലേക്ക് ആദ്യം വരുന്നത് സ്വപ്നയുടെ ഭര്‍ത്താവ് ജയശങ്കര്‍ ആണ്. മേയ് ആദ്യവാരത്തിനു ശേഷം നിരവധി തവണ ജയശങ്കര്‍ ഇവിടെ താമസിച്ചിട്ടുണ്ട്. ഹെദര്‍ ഹൈറ്റ്സില്‍ പല മുറികളില്‍ പ്രതിദിന വാടകയ്ക്ക് ജയശങ്കര്‍ പലപ്പോഴായി താമസിച്ചു. ജയശങ്കര്‍ ഇവിടെ നല്‍കിയിരുന്ന തിരിച്ചറിയല്‍ കാര്‍ഡും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ജയശങ്കറും കള്ളക്കടത്ത് സംഘങ്ങളുടെ ചര്‍ച്ചയില്‍ പങ്കാളിയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."