HOME
DETAILS

പ്രൊഫ: റെയ്‌നോൾഡിന്റെ നിര്യാണം ജിദ്ദ പ്രവാസികളെ ദുഃഖത്തിലാഴ്ത്തി

  
backup
July 15 2020 | 07:07 AM

pfonairold-death-unbelievable-for-jiddah-expats

      ജിദ്ദ: ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി അധ്യാപകനായിരുന്ന പ്രൊഫ: റെയ്‌നോൾഡിന്റെ ആകസ്മിക നിര്യാണം ജിദ്ദ പ്രവാസി മലയാളികളെ ദുഃഖത്തിലാഴ്ത്തി. ചൊവ്വാഴ്ച രാവിലെ നാട്ടിൽ വെച്ചുള്ള അദ്ദേഹത്തിന്റെ മരണ വാർത്ത അറിഞ്ഞത് മുതൽ പ്രവാസികൾ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെക്കുറിച്ചുള്ള ഓർമ്മകൾ  അയവിറക്കുകയും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്.

[caption id="attachment_870072" align="alignnone" width="360"] ജിദ്ദ സ്പീക്കേഴ്സ് ഫോറം സംഘടിപ്പിച്ച പരിപാടിയിൽ പ്രൊഫ: റെയ്നോൾഡ് കുടുംബ സമേതം[/caption]

     ജിദ്ദ യൂണിവേഴ്സിറ്റി അധ്യാപകനായിരുന്ന  പ്രൊഫ. റെനോൾഡ് തന്റെ ഒഴിവു സമയം പ്രവാസി മലയാളികൾക്ക് ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാൻ വേണ്ടി മാറ്റിവെക്കുകയായിരുന്നു. പ്രൊഫെഷനലുകൾ മുതൽ സാധാരണക്കാർ വരെ അദ്ദേഹത്തിന്റെ ക്ലാസിലെ നിത്യ പഠിതാക്കൾ ആയി എത്തിയിരുന്നു. അതിനാൽ തന്നെ പ്രവാസി സമൂഹത്തിന്റെ എല്ലാ വിഭാഗം ജനങ്ങളുമായി അദ്ദേഹത്തിന് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. ഉന്നത നിലയിൽ ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്റെ പെരുമാറ്റം വളരെ വിനയത്തോടയും സ്നേഹത്തോടെയും ആയിരുന്നുവെന്നു പ്രവാസികൾ അയവിറക്കുന്നു.

      മലയാളി പ്രവാസികൾക്കിടയിൽ ഇംഗ്ലീഷ് ആശയ വിനിമയ പാടവം വളർത്തിയെടുക്കാൻ വേണ്ടി രൂപീകരിക്കപ്പെട്ട 'ജിദ്ദ സ്പീക്കേഴ്സ് ഫോറത്തിൽ 'അദ്ദേഹം സജീവ സാന്നിധ്യവും മാർഗ ദർശിയുമായിരുന്നു. അദ്ദേഹത്തിന്റെ 'മൈൻഡ് യുവർ ലാംഗ്വേജ് 'എന്ന പരിപാടി ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുമ്പോൾ ഉണ്ടാവാറുള്ള തെറ്റുകൾ തിരുത്താനും ശരിയായ ഇംഗ്ലീഷ് ഭാഷ പഠനത്തിനും ഏറെ സഹായകമായിരുന്നു. പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ ആയിരുന്നപ്പോഴും സോഷ്യൽ മീഡിയ വഴി പ്രവാസികളുമായുള്ള ബന്ധം  അദ്ദേഹം നില നിറുത്തിയിരുന്നതായി പലരും പങ്ക് വെക്കുന്നു. മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പ് വരെ സോഷ്യൽ മീഡിയയിൽ ആക്റ്റിവ് ആയിരുന്ന അദ്ദേഹത്തിന്റെ മരണം പ്രവാസികൾ ഞെട്ടലോടെയാണ് ശ്രവിച്ചത്.  .

     കോഴിക്കോട് സ്വദേശിയായിരുന്ന പ്രൊഫ: റെയ്നോൾഡ് ഫാറൂഖ് കോളേജ്, ദേവഗിരി സെന്റ് ജോസഫ് കോളേജ് എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. പല പ്രവാസി സംഘടനകളും പ്രൊഫ: റെയ്‌നോൾഡിന്റെ നിര്യാണത്തിൽ അനുശോചന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago