'തീവ്രവാദത്തിന്റെ മതവും രാഷ്ട്രീയവും': എസ്.കെ.എസ്.എസ്.എഫ് ജനജാഗ്രതാ സദസ് 19ന്
കോഴിക്കോട്: നിഷ്ഠൂരമായ കൊലപാതകങ്ങള്‍ നടത്തുകയും മതത്തിന്റെ പേരില്‍ അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന തീവ്രവാദ സംഘടനകളുടെ നീക്കങ്ങള്‍ക്കെതിരേ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി 19 ന് ഉച്ചയ്ക്ക് ശേഷം 2.30 ന് എറണാകുളം ടൗണ്‍ ഹാളില്‍ ജനജാഗ്രതാ സദസ് സംഘടിപ്പിക്കും. കൊലപാതക രാഷ്ട്രീയത്തോടൊപ്പം മതത്തേയും തെറ്റിധരിപ്പിക്കും വിധമാണ് മഹാരാജാസ് കോളജില്‍ നടന്ന സംഭവത്തെ ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. സമുദായ സംരക്ഷകരുടെ മേലങ്കിയണിഞ്ഞ് സമുദായത്തെ പ്രതിരോധത്തിലാക്കാനാണ് പോപുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തിലുള്ള തീവ്രവാദ നീക്കങ്ങള്‍ സഹായകരമാവുന്നത്. ഇതിനെതിരേ വ്യാപക പ്രചാരണ പരിപാടികള്‍ക്ക് സംഘടന തുടക്കം കുറിക്കും. 'തീവ്രവാദത്തിന്റെ മതവും രാഷ്ട്രീയവും'എന്ന വിഷയത്തില്‍നടക്കുന്ന ജനജാഗ്രത സദസില്‍ മത രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."