മധുരക്കാഴ്ച്ചകളുമായി മാമ്പഴ മേള
തിരുവനന്തപുരം: തലസ്ഥാന ജില്ലയുടെ സ്വന്തം മാമ്പഴമായ കോട്ടൂക്കോണം മുതല്‍ തേന്‍ കിനിയുന്ന ചക്കരക്കുട്ടിവരെയുണ്ട് കനകക്കുന്ന് സൂര്യകാന്തിയില്‍ സംഘടിപ്പിച്ചിരിക്കുന്ന കനകോത്സവത്തില്‍.
വ്യത്യസ്ഥമാര്‍ന്ന 30 ഇനം മാമ്പഴങ്ങളാണ് കനകോത്സവത്തിലെ മാമ്പഴ മേളയില്‍ ഒരുക്കിയിരിക്കുന്നത്.
മാമ്പഴങ്ങള്‍ക്ക് വലിയ വിലയാണെന്നു കരുതിയാല്‍ തെറ്റി! മധുരമൂറുന്ന മാമ്പഴങ്ങള്‍ കനകോത്സവത്തില്‍ 60 രൂപ മുതല്‍ ലഭ്യമാണ്. ഗോവയില്‍ നിന്നും എത്തിച്ചിരിക്കുന്ന ശര്‍ക്കര മധുരമുള്ള ഹിമാപസന്ത് എന്ന ഇനത്തില്‍പ്പെട്ട മാമ്പഴമാണ് ഏറ്റവും വിലയേറിയത്.
ഇതിനു വില 210 രൂപ. മല്‍ഗോവ, ചെമ്പരത്തി വരിക്ക, താഴംപൂ, പഞ്ചാരവരിക്ക, സേലം മാങ്ങ എന്നിങ്ങനെ ഇന്ത്യയില്‍ ലഭ്യമായ എല്ലാ ഇനം മാമ്പഴങ്ങളും കനകോത്സവത്തിലുണ്ട്.
മാമ്പഴ മേളയ്ക്കു നല്ല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. മാമ്പഴത്തിനു പുറമേ വിവധ ഇനങ്ങളില്‍പ്പെട്ട ചക്കകളും വാഴപ്പഴങ്ങളും കനകക്കുന്നിലുണ്ട്.
തേന്‍ വരിക്ക, ചെമ്പരത്തി വരിക്ക, നാടന്‍ വരിക്ക, മുള്ളന്‍ ചക്ക, കൂഴച്ചക്ക, കൊട്ട് വരിക്ക തുടങ്ങി വ്യത്യസ്ത വലിപ്പത്തിലും രുചിയിലുമുള്ള ചക്കകളാണ് ചക്ക മഹോല്‍സവത്തിലെ താരങ്ങള്‍.
തലസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ സിസയാണ് കനകോത്സവത്തില്‍ ചക്ക, മാമ്പഴ, വഴ മഹോത്സവം ഒരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."