സി.പി.എമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രിയാകാനാണ് പിണറായി വിജയന്റെ ശ്രമമെന്ന് കെ മുരളീധരന്‍
നെടുമ്പാശ്ശേരി: കേരളത്തില്‍ സി.പി.എമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രിയാകാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു.
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്നുകര ജംഗ്ഷനില്‍ സംഘടിപ്പിച്ച ഭരണകൂട ഭീകരതക്കെതിരെ പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ബി.ജെ.പിയും തമ്മിലുള്ള 'മാബി' സഖ്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്നും നരേന്ദ്ര മോഡിയും പിണറായി വിജയനും തമ്മിലുള്ള ധാരണയുടെ ഫലമായാണ് ലോക് നാഥ് ബഹ്‌റ ഡി.ജി.പിയായതെന്നും അദേഹം പറഞ്ഞു. പകരം പിണറായി വിജയന് എതിരെയുള്ള ലാവലില്‍ അഴിമതി കേസില്‍ സി.ബി.ഐ അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ്. രാജ്യത്ത് സംഘ് പരിവാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന അക്രമങ്ങളെ ഇപ്പോള്‍ സി.പി.എമ്മിന് തുറന്നെതിര്‍ക്കാന്‍ കഴിയാത്തത് ഇതുകൊണ്ടാണെന്ന് അദ്ധേഹം പറഞ്ഞു.
ബി.ജെ.പിയുടെ റിക്രൂട്ടിംഗ് ഏജന്‍സിയായി സി.പി.എം മാറിയതായി അദ്ധേഹം പറഞ്ഞു. ഊളമ്പാറ തന്റെ നിയോജക മണ്ഡലത്തിലാണെന്നും അവിടുത്തെ മാനസികാരോഗ്യ ചികില്‍സാ കേന്ദ്രത്തിലെ അന്തേവാസികളുടെ മാനസിക നില ഇതിലും എത്രയോ ഉയര്‍ന്നതാണെന്നും അദ്ധേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് എം.എ.അബ്ദുള്‍ ജബ്ബാര്‍ അധ്യക്ഷനായിരുന്നു. ഡലത്തീഫ് ഇടപ്പള്ളി, കെ.വി പോള്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍, നേതാക്കളായ പോള്‍ പി ജോസഫ്, എം.എ.സുധീര്‍, അബൂബക്കര്‍ മാസ്റ്റര്‍, പി.പി.സബാസ്റ്റ്യന്‍, സി.എം.മജീദ്, കെ.എ.അബ്ദുള്‍ അസീസ്, കെ.എം.മധു,സി.ടി. ജോസ്, സി.യു.ജബ്ബാര്‍, സീന സന്തോഷ്, പി.വി.തോമസ്,ബിന്ദു സബാസ്റ്റ്യന്‍, രജ്ഞിനി അംബുജാക്ഷന്‍, ഷിജി പ്രിന്‍സ്, മെയ് വി ജോയ്, ഷിബി പുതുശ്ശേരി, വി.എം സത്താര്‍, എം.പി റഷീദ്, പി.എം ജോണ്‍സന്‍, കെ.ടി കൃഷ്ണന്‍, ടി.കെ അജികുമാര്‍, വി.എ കരീം തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."