ധ്യാന ദീപം തട്ടിതെറിപ്പിച്ചതായി പരാതി
ചേര്‍ത്തല: പ്രകടനമായെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ധ്യാന ദീപം തട്ടിമറിക്കുകയും ചിവട്ടി കെടുത്തുകയും ചെയ്തു. പട്ടണക്കാട് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ നിന്ന് പൊന്നാംവെളി കവലവരെ തെളിച്ച ദീപമാണ് തട്ടിമറിച്ചത്.
കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അനന്തുയെന്ന വിദ്യാര്‍ഥി മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ ഡി.വൈ.എഫ്.ഐ അരൂര്‍,ചേര്‍ത്തല,കഞ്ഞിക്കുഴി ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സംഗമത്തിന് മുന്നോടിയായി നടന്ന പ്രകടനത്തിനിടെയാണ് ധ്യാന ദീപം ചിവട്ടി കെടുത്തിയത്.ജാഥയ്ക്ക് പിന്നില്‍ അണിനിരന്നവരാണ് ദീപം തട്ടിമറിച്ചത്.
സ്ത്രി സുരക്ഷയുടെ സന്ദേശം ഉയര്‍ത്തി നടത്തിയ ധ്യാന ദീപം തട്ടിമറിച്ച സംഭവത്തില്‍ യൂത്ത്മൂവ്‌മെന്റ് ചേര്‍ത്തല യൂണിയനും വനിത സംഘം ചേര്‍ത്തല യൂണിയനും പ്രതിഷേധിച്ചു. സമൂഹം ഗുരുദര്‍ശനങ്ങളില്‍ നിന്ന് അകന്നു പോകുന്നതിന് തെളിവാണ് ഇതെന്നും യോഗം കുറ്റപ്പെടുത്തി.
തുളസിഭായി വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ചു.വി.ശശികുമാര്‍,പി.ജയകുമാര്‍,നിഷീദ് തറയില്‍,ജി.ശിവപ്രസാദ്,രേണുക മനോഹരന്‍,സജേഷ് നന്ത്യാട്ട് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."